JHL

JHL

പേരാലിൽ കർണാടക സ്വദേശി സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കുമ്പള(True News 27 March 2020): കർണാടക സ്വദേശിയെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പുത്തൂർ ആദിക്കരയിലെ പൊന്നയ്യയുടെ മകൻ നവീൻ(30) ആണ് മരിച്ചത്. സുഹൃത്ത് പേരാലിലെ ഹബീബിന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രി കിടന്നുറങ്ങിയ ഇയാളെ വെള്ളിയാഴ്ച രാവിലെയാണ്  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് പൊലീസ് എത്തി താഴെയിറക്കിയ മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.

No comments