JHL

JHL

അംഗഡിമുഗർ സ്വദേശി കോഴിക്കോട് കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു


അംഗഡിമുഗർ (True News, March 16,2002): അംഗഡിമുഗർ സ്വദേശി കോഴിക്കോട് വച്ച്  മുങ്ങി മരിച്ചു. അംഗഡിമുഗർ ഒടുവാറിലെ പരേതനായ മുണ്ടൂടൽ മുഹമ്മദിന്റെ മകൻ  മുഹമ്മദ് അഷ്‌റഫ് (35) ആണ് ഞായറാഴ്ച വൈകീട്ടോടെ മരണപ്പെട്ടത്. കുറ്റിച്ചിറ പള്ളിക്കു സമീപത്തെ കുളത്തിൽ കുളിക്കുന്നതിനിടെയാണ് മുങ്ങി മരിക്കുകയായിരുന്നു.വിവരമറിഞ്ഞു ബന്ധുക്കൾ കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിച്ചു തിങ്കളാഴ്ച വൈകീട്ടോടെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കോഴിക്കോട്ടെ ഹോട്ടലിൽ  തൊഴിലാളിയായ അഷ്‌റഫ് വെള്ളിയാഴ്ചയാണ്  നാട്ടിൽ നിന്നും അഷ്‌റഫ് കോഴിക്കോട്ടേക്ക് പോയത്.ഭാര്യ അസ്മ. മക്കൾ  മൂന്നു വയസായ നുസ , ഒന്നര മാസം പ്രായമുള്ള നുഹുമാൻ, മാതാവ് ഫാത്തിമ 

No comments