JHL

JHL

'മംഗലാപുരം പോലീസ് കാസർകോടുകാരോടുള്ള മനുഷ്വത്വ രഹിത സമീപനം നിർത്തണം' മംഗൽപാടി ജനകീയ വേദി

ഉപ്പള(True News 27 March 2020): കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കർണാടക സർക്കാരും, മെഡിക്കൽ ലോബിയും, ടോൾ കമ്പനിയും ചേർന്ന്  കാസറഗോഡ് നിവാസികളോട് കാണിക്കുന്ന മനുഷ്യത്വ രഹിതമായ പ്രവർത്തനം അവസാനിപ്പിക്കണം എന്നും മംഗൽപാടി ജനകീയ വേദി ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു

കാസറഗോഡ് പ്രദേശങ്ങളിൽ നിന്നും ദിനേന ആയിരക്കണക്കിന് രോഗികളാണ് മംഗലാപുരം ആശുപത്രികളിൽ ചികിത്സക്കായി എത്തുന്നത്,  ഇതിൽ വൃക്ക രോഗികളും,  ഡയാലിസിസ് ന് വിദേയമാകുന്നവരും,  ഹൃദ്രോഗ ശസ്ത്രക്രിയ കഴിഞ്ഞുള്ള രോഗികൾ,  കുട്ടികൾ,  ഗർഭിണികൾ എല്ലാ തരം രോഗികളുമുണ്ട്,  ഈ പറഞ്ഞ രോഗികളുടെയെല്ലാം ആരോഗ്യവുമായി ബന്ധപ്പെട്ട സകല ഫയലുകളും,  സ്കാൻ റിപ്പോർട്ടുകളും അടക്കം അവർ സ്ഥിരം ചികിത്സിച്ചു കൊണ്ടിരിക്കുന്ന  മംഗലാപുരം ആശുപത്രികളിലാണ് ഉള്ളത് എന്നിരിക്കെ പെട്ടെന്നൊരു സുഭ്രഭാതത്തിൽ മംഗലാപുരത്തേക്ക് ഉള്ള ഹൈവേ തടസ്സം സൃഷ്ടിച്ചു ആംബുലൻസ് കളെപ്പോലും അങ്ങോട്ട് പ്രവേശിപ്പിക്കുന്നത് തടയുന്ന കർണാടക സർക്കാരിന്റെ നടപടി തികച്ചും മനുഷ്യത്വ രഹിതവും കാസറഗോഡ് കണ്ണൂർ ഭാഗങ്ങളിലുള്ള രോഗികളോട് തികഞ്ഞ അവഗണയുമാണെന്ന് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ ഉന്നയിച്ചു

ഇത്തരം ക്രൂരമായ നടപടികൾ കാരണം ഇന്ന് കാസറഗോഡ് ഭാഗത്തു നിന്നും കൊണ്ട് പോയ ഒരു ആസ്ത്മ രോഗി ചികിത്സ ലഭിക്കാതെ മരിക്കാനിടയായതും,  മറ്റൊരു ഗർഭിണി ആംബുലൻസ് ൽ വെച്ച് പ്രസവിക്കാനിടയായതും മനുഷ്യ മനസ്സാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നതാണെന്നും വിലയിരുത്തി.

No comments