JHL

JHL

ഒലിവ് ബംബ്രാണയുടെ സഹകരണത്തോടെ നെഹ്റു യുവകേന്ദ്ര കാസറഗോഡ് ബ്ലോക്ക് യൂത്ത് പാർലമെൻറ് സംഘടിപ്പിച്ചു

ബംബ്രാണ (True News  11 March 2020):  നെഹ്റു യുവകേന്ദ്ര കാസറഗോഡ് ബ്ലോക്ക് യൂത്ത് പാർലമെൻറ് സംഘടിപ്പിച്ചു. നെഹ്റു യുവകേന്ദ്ര കാസർഗോഡ്  ബ്ലോക്ക് തലത്തിൽ ഒലിവ് ബംബ്രാണയുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിച്ച യൂത്ത് പാർലമെൻറ് കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ് ഉദ്ഘാടനം ചെയ്തു.

ലഹരിക്കെതിരെ ബോധവൽകരണം നടത്തി , സമൂഹത്തിൽനിന്ന് വനിതകൾ സ്വയം സംരംഭകരാകാൻ മുന്നോട്ട് വരണമെന്നും സമൂഹത്തിന് മാതൃക കാണിക്കണം എന്നും അറിയിച്ചു. കാസറഗോഡ് ജില്ലാ കോർഡിനേറ്റർ ജസീന്ത ഡി സൗസ അധ്യക്ഷത വഹിച്ചു. ജന മൈത്രി പോലീസ് മധു , സുകുമാർ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു , മഞ്ചേശ്വരം ബ്ലോക്ക് വോളന്റീർ മാരായ മജീദ് പച്ചമ്പള സ്വാഗതം പറഞ്ഞു , ഒലിവ് പ്രസിഡണ്ട് സാജഹാൻ നമ്പിടി സെക്രട്ടറി ബി ടി മൊയ്‌ദീൻ , ഇർഷാദ് എ കെ , നാരായണൻ തുടങ്ങിയവർ സംസാരിച്ചു, ബാപ്പു കുട്ടി ഹാജി  നന്ദി അറിയിച്ചു ,യശോദാ ( എൻ വൈ വി, കാസറഗോഡ്  ബ്ലോക്ക് ) പ്രാർത്ഥന നടത്തി.

No comments