JHL

JHL

കോവിഡ് സ്ഥിരീകരിച്ചവരുടെ പേരും വിവരങ്ങളും പുറത്തായി. ഡി.എം.ഒ പൊലീസിന് കൊടുത്ത രോഗികളുടെ പട്ടികയാണ് പുറത്തായിരിക്കുന്നത്. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ പട്ടികയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കാസർഗോഡ്(True News 28 March 2020): കാസർഗോഡ്  കൊവിഡ് സ്ഥിരീകരിച്ചവരുടെ പേര് വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് പുറത്തായി. ഡിഎംഒ ഓഫീസിൽ നിന്നും പൊലീസിന്  കൈമാറിയ ലിസ്റ്റാണ് പുറത്തായത്. ലിസ്റ്റ് പുറത്തു പോയതിൽ ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ചില പേരുകൾ വെട്ടിമാറ്റിയ ശേഷമാണ് ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് സമൂഹിക മാധ്യമങ്ങളിലൂടെയടക്കം കൊവിഡ് സ്ഥിരീകരിച്ചവരുടെ ലിസ്റ്റ് പ്രചരിക്കപ്പെട്ടത്. ആരോഗ്യപ്രവർത്തകർക്കും പൊലീസിനും വേണ്ടി കൊവിഡ് സ്ഥിരീകരിച്ചവരുടെ രണ്ട് ലിസ്റ്റാണ് തയ്യാറാക്കിയിരുന്നത്. ഇതിൽ പൊലീസിന് തയ്യാറാക്കി നൽകി ലിസ്റ്റാണ് പുറത്ത് പോയതെന്നാണ് നിഗമനം.

No comments