JHL

JHL

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച രാത്രി 12 മണിമുതൽ 21 ദിവസത്തേക്കു രാജ്യം മുഴുവൻ ലോക്ക് ഡൗൺ - പ്രധാനമന്ത്രി

ന്യൂഡൽഹി(True News 24 March 2020): കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച രാത്രി 12 മണിമുതൽ 21 ദിവസത്തേക്കു രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം പ്രധാനമായ തീരുമാനമെടുക്കുകയാണ്. ഇന്നു രാത്രി 12 മണി മുതൽ രാജ്യം മുഴുവൻ അടച്ചിടുകയാണ്– പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും ഇതു ബാധകമായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഏപ്രിൽ 14 വരെയാണ് അടച്ചിടൽ.  ജനതാ കർഫ്യൂ വിജയിപ്പിച്ചതിനു ജനങ്ങൾക്കു  നന്ദി പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ ജനം ഒരുമിച്ചു നിന്നു. കൊറോണയെ തടയണമെങ്കിൽ അതു പടരുന്ന വഴികൾ തകർക്കുകയാണു ചെയ്യേണ്ടത്. സാമൂഹിക അകലം പാലിക്കുകയെന്നത് ഓരോ പൗരനും ബാധകമാണ്. കുടുംബത്തിലെ എല്ലാവരും ഇതു പിന്തുടരണം. കൊറോണയെ നേരിടാൻ മറ്റു വഴികളില്ല. രോഗികൾ മാത്രമല്ല സാമൂഹിക അകലം പാലിക്കേണ്ടത്.  വീടുകളിൽനിന്ന് ആരും പുറത്തിറങ്ങരുത്. അശ്രദ്ധയ്ക്കു രാജ്യം ചിന്തിക്കാൻ കഴിയാത്തത്ര വലിയ വില നൽകേണ്ടിവരും. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങൾക്കു പോലും കൊറോണ വൈറസിന്റെ ആഘാതം നേരിടാന്‍ സാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

No comments