കൊറോണ മരുന്ന് വിൽപ്പനക്ക് വെച്ച വ്യാജ വൈദ്യൻ കാസറഗോഡ് അറസ്റ്റിൽ
കാസറഗോഡ് (True News, March22,2020): കോവിഡ് 19 രോഗത്തിന് വ്യാജ മരുന്ന് നിർമ്മിച്ച് വിൽപ്പനക്ക് വെച്ച കാസറഗോഡ് സ്വദേശിയെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ചാല സ്വദേശി ഹംസയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ മരുന്ന് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. ഇഞ്ചി, വെളുത്തുള്ളി, കുറുവ ഇല, തേൻ എന്നിവ ചേർത്ത മിശ്രിത ലായനിയാണ് ഇയാൾ തയാറാക്കിയത്. വ്യാജമരുന്നിൻെറ പ്രചരണത്തിന് വിഡിയോയും ഇയാൾ പ്രചരിപ്പിച്ചിരുന്നു
medicine for corona medicine for covid19
medicine for corona medicine for covid19
Post a Comment