JHL

JHL

അമ്പിലടുക്കയിൽ പുല്ലിന് തീപിടിച്ച് കാട്ടിലേക്ക് പടർന്നു. ഒരു ഏക്കറോളം കാട് കത്തിനശിച്ചു


കുമ്പള (True News, March12,2020): അമ്പിലടുക്കയിൽ പുല്ലിന് തീപിടിച്ച് കാട്ടിലേക്ക് പടർന്നു. ഒരു ഏക്കറോളം കാട് കത്തിനശിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ്  തീപിടുത്തമുണ്ടായത്.  അമ്പിലടുക്ക ശ്രീപൂമാണീ കിന്നി മാണി ക്ഷേത്രത്തിന് തെക്കുപടിഞ്ഞാറ് വശത്തെ പറമ്പിലാണ് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റിൽ പറമ്പിന് കിഴക്കുവശത്തുള്ള മൈതാനത്തേക്കും മൈതാനത്തു നിന്നും തൊട്ട് തെക്കുവശത്തുള്ള കാടുകളിലേക്കും തീ പടർന്നു പിടിക്കുകയായിരുന്നു. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഈ കാടുകൾ ചെറുതും വലുതുമായ അനേകം മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസ കേന്ദ്രമാണ്. 
      കുറ്റിക്കാടുകളും കശുവണ്ടി, അക്വേഷ്യ തുടങ്ങിയ മരങ്ങളും കത്തിനശിച്ചു. നാട്ടുകാരും സമീപവാസികളും പൈപ്പുകൾ എത്തിച്ച് വെള്ളം ചീറ്റിയും മരചില്ലകൾ അടർത്തിയെടുത്ത് അടിച്ചും അണക്കാൻ ശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. അഗ്നിശമന വിഭാഗത്തിലും പൊലീസിലും   വിവരം അറിയിച്ചെങ്കിലും അഞ്ചര മണി വരെയും അഗ്നിശമന സേന സ്ഥലത്തെത്തിയില്ല. 

No comments