JHL

JHL

കൊറോണ, പക്ഷിപ്പനി; കുമ്പളയിൽ ആരോഗ്യ വകുപ്പ് നിലപാട് കടുപ്പിക്കുന്നു: വിവാഹ വീടുകൾക്ക് നോട്ടീസ് നൽകി; ജന മൈത്രി പൊലിസ് മൈക്ക് അനൗൺസ്മെന്റ് തുടങ്ങി

കുമ്പള (True News 19 March 2020):  ജില്ലയിൽ കൊറോണ വൈറസ്(കോവിഡ്-19),പക്ഷിപ്പനി എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുമ്പളയിൽ ആരോഗ്യവകുപ്പ്  നിയമ നടപടി കർശനമാക്കി.

 വിവാഹങ്ങളും, മറ്റു ചടങ്ങുകൾക്കും  നിയന്ത്രണമേർപ്പെടുത്തി ആരോഗ്യവകുപ്പ് നോട്ടീസ് പുറപ്പെടുവിച്ചു. ഈയാഴ്ച വിവാഹം നടക്കുന്ന കുമ്പള ഗ്രാമ പഞ്ചായത്ത് പരിധിയിലെ പത്തോളം വീടുകൾ ആരോഗ്യ വകുപ്പ് അധികൃതർ നോട്ടീസ് നൽകി. ഒരു കാരണവശാലും അമ്പതിൽ കൂടുതൽ ആൾക്കാർ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന്കർക്കശ  നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ വീട്ടുകാർ തന്നെ ചടങ്ങുകൾ ആരോഗ്യ വകുപ്പിന്റെ  നിർദ്ദേശപ്രകാരം ലളിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചില വീടുകളിലെ പാല് കാച്ചൽ ചടങ്ങുകൾ  മാറ്റിവെച്ചിട്ടുണ്ട്.

 പക്ഷിപനിയെതുടർന്ന് കർണാടകത്തിൽ നിന്നും മറ്റുമുള്ള കോഴി ഇറക്കുമതി ജില്ലാ കലക്ടർ നിരോധനം ഏർപ്പെടുത്തിയതോടെ കോഴിക്കടകളിലും മറ്റും   ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ജനങ്ങളുടെ  ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായിഎല്ലാ  മേഖലകളിലും  ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് കുമ്പളയിലെ ആരോഗ്യ വിഭാഗം അധിക്രതർ അറിയിച്ചു.
അതിനിടെ  കൊവിഡ് 19 വൈറസിന്റ വ്യാപനം തടയുന്നതിന് ജനങ്ങളുടെ ഭാഗത്ത് കൂടുതൽ ജാഗ്രതയും കരുതലും വേണമെന്ന ആഹ്വാനവുമായി പൊലിസും ബോധവത്ക്കരണത്തിനു തുടക്കം കുറിച്ചു.ഇതിന്റെ ഭാഗമായി കുമ്പള ജനമൈത്രി പൊലിസിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിലെ കവലകളും മറ്റും കേന്ദ്രീകരിച്ച് ഭീതിയല്ല ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശവുമായി മൈക്ക് അനൗൺസ്ന്റ് തുടങ്ങി. വിവാഹങ്ങളും മറ്റു ആഘോഷങ്ങളും ഉത്സവങ്ങളുംഒഴിവാക്കൂക. യാത്രകളും സമ്പർക്കങ്ങളും അത്യാവശ്യകാര്യങ്ങൾക്ക് മാത്രമായിരിക്കുക. വ്യക്തി ശുചിത്വം ഉറപ്പുവരുത്തുക എന്നിവയാണ് പൊലിസ്  പ്രധനമായും ജനങ്ങൾക്കു നൽകുന്ന നിർദ്ദേശം. പൊലിസിന്റെ ബോധവത്ക്കരണം രണ്ടാഴ്ച്ച തുടരും.

No comments