JHL

JHL

കേരളത്തിൽ നിന്നുള്ള രോഗികളെയും ആംബുലസുകളെയും മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കർണാടക സർക്കാർ; ജില്ലയിൽ രോഗികൾക്ക് യാത്ര സൗകര്യമൊരുക്കാമെന്ന സർക്കാർ തീരുമാനം ഗുണം ചെയ്യില്ല; വൃക്ക ഹൃദയ രോഗികൾ പ്രതിസന്ധിയിൽ



മംഗളൂരു (True News, March 27, 2020): കേരളത്തിൽ നിന്നുള്ള രോഗികളെയും ആംബുലസുകളെയും മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ദക്ഷിണ കർണാടക ജില്ലയുടെ ചാർജുള്ള മന്ത്രി കോട്ട ശ്രീനിവാസ പൂജാരി വ്യക്തമാക്കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തീരുമാനത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരുവിലെ ഒരു ആശുപത്രിയിലേക്കും ഇത്തരം രോഗികളെ എത്തിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഇത്തരം ആംബുലൻസുകൾ അതിർത്തിയിൽ നിന്നും തിരിച്ചയക്കുന്നുണ്ട്. എന്നാൽ കേരളത്തിലേക്കുള്ള അവശ്യ സാധനങ്ങളുടെ വിതരണത്തിനുള്ള ചരക്കു വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കുന്നുണ്ട്.
കർണാടക സർക്കാരിന്റെ ഈ നിലപാട് ജില്ലയിലെ വൃക്ക രോഗികളെയും ഹൃദ്രോഗികളെയും വലിയ തരത്തിൽ ബാധിക്കും, ഡയാലിസിസിനും ഹൃദയ പരിശോധനകൾക്കും പോകേണ്ട നിരവധി രോഗികളാണ് കാസറഗോഡ് മഞ്ചേശ്വരം താലൂക്കുകളിയാലായിട്ടുള്ളത്. അതിർത്തിവരെ യ്യാത്രചെയ്യാൻ ഇത്തരക്കാർക്ക് സൗകര്യമൊരുക്കാമെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഈ സാഹചര്യത്തിൽ ഗുണകരമാവില്ല. രോഗികളുടെ പ്രയാസങ്ങളകറ്റുന്നതിന് സർക്കാർ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്.  

No comments