JHL

JHL

കാസറഗോട്ട് കൊറോണ ബാധിച്ച് ചികിത്സയിലുള്ളയാളിന്റെ പരിശോധനാഫലം നെഗറ്റിവാണെന്നു വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ചയാൾ ബദിയടുക്കയിൽ അറസ്റ്റിൽ

കാസറഗോഡ് (True News, March 25, 2020):   കോവിഡ് 19 പോസിറ്റീവായ രോഗിയുടെ സാമ്പിൾ നെഗറ്റീവാണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദ സന്ദേശം  നവ മാധ്യമങ്ങളിലൂടെ  പ്രചരിപ്പിച്ചതിന് ഗോളിയടുക്ക പള്ളി ഉസ്താദ് കെ എസ് മുഹമ്മദ് അഷറഫിനെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി നേരത്തെ ഡി എം ഒ പറഞ്ഞിരുന്നു. കാസറഗോഡ് കൊറോണ സ്ഥിരീകരിക്കപ്പെടുകയും വിവാദമുണ്ടാക്കുകയും ചെയ്ത ഒരു രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും നിലവിൽ ഇയാൾക്ക് രോഗമില്ലെന്നുമുള്ള ശബ്ദ സന്ദേശമാണ് ഇയാൾ പ്രചരിപ്പിച്ചത്. ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

No comments