JHL

JHL

അബുദാബിയില്‍ കോവിഡ് *നിയന്ത്രണങ്ങളില്‍ പ്രതിസന്ധിയിലായവര്‍ക്ക് ഭക്ഷണ സാധനങ്ങളെത്തിച്ച് കെ എം സി സി

അബുദാബി(True News 30 March 2020) : കോവിഡ് പ്രതിസന്ധി പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റിംഗ് വിസയിലുള്ള പ്രയാസമനുഭവിക്കുന്നവര്‍, ദുരിതത്തിലായ കുടുംബങ്ങള്‍, അബുദാബിയിലെ വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ തുടങ്ങിയ ദുരിതമനുഭവിക്കുന്ന 500 ലേറെ പേര്‍ക്കും കൂടി അവരുടെ താമസ സ്ഥലങ്ങളിലേക്ക് ഭക്ഷണ സാധനങ്ങളെത്തിച്ച് മാതൃകയായി അബുദാബി -കാസര്‍കോട് ജില്ലാ കെ എം സി സി.

അഞ്ച് ടണ്ണോളം ഭക്ഷണ സാധനങ്ങളാണ് മാര്‍ച്ച് 26, 28 ദിവസങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്തത്. വി പി എസ് ഗ്രൂപ്പ് എം ഡി ഷംസീര്‍ വയലിലാണ് ഭക്ഷണ സാധനങ്ങള്‍ നല്‍കാന്‍ കെ എം സി സി യെ സഹായിച്ചത്. അബൂദാബി കാസര്‍കോട് ജില്ലാ കമ്മിറ്റി, സബ് കമ്മിറ്റി, മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കി.

കോവിഡ് സ്ഥിതീകരിച്ച വ്യക്തിയുമായി ബന്ധപ്പെട്ടവര്‍ക്ക് അവരവരുടെ ഫ്‌ളാറ്റുകളില്‍ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളോട് കൂടി നിരീക്ഷണത്തിലിരിക്കാനുള്ള സഹായങ്ങളാണ് കെ എം സി സി ആദ്യഘട്ടത്തില്‍ ഒരുക്കിയത്. നിരീക്ഷണത്തില്‍ കഴിയുന്ന 250 പേര്‍ക്കും, അബുദാബി കാസര്‍കോട് ജില്ലാ കെ എം സി സി നേരത്തെ ഭക്ഷണ സാധനങ്ങളെത്തിച്ചിരുന്നു.

ഹെല്‍ത്ത് അതോറിറ്റി, ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, അബുദാബി കെ എം സി സി സംസ്ഥാന കമ്മിറ്റികളുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി അബുദാബി കാസര്‍കോട് ജില്ലാ കെ എം സി സി ഭാരവാഹികള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

No comments