JHL

JHL

ഒന്നരക്കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ടു മഹാരാഷ്ട്ര സ്വദേശികളെ കാസറഗോഡ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു


  

കാസറഗോഡ് (True News, March14,2020): ഒരു കോടി നാൽപ്പതു ലക്ഷം രൂപയുടെ  ഹവാല പണവുമായി രണ്ടു മഹാരാഷ്ട്ര സ്വദേശികളെ കാസറഗോഡ് റെയിൽവേ പോലീസ് അറസ്റ്റു ചെയ്തു. 
ശനിയാഴ്ച രാവിലെയുള്ള ന്യൂ ഡൽഹി എറണാകുളം മംഗള എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ അങ്കുഷ്(38) ശങ്കർ(29) എന്നിവരാണ് കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ പോലീസിന്റെ പിടിയിലായത്.
ന്യൂഡൽഹിയിൽ നിന്നുള്ള ട്രെയിൻ കുമ്പളയിലെത്തിയപ്പോൾ ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പോലീസുകാരനു  ഇവരുടെ ബാഗ് കണ്ടു സംശയം തോന്നുകയും കാസറഗോഡ് റെയിൽവേ പൊലീസിന് വിവരം കൈമാറുകയുമായിരുന്നു. കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ ഇവരുടെ ബാഗ് അഴിച്ചു പരിശോധിച്ച പോലീസ് സംഘം കള്ളപ്പണം കണ്ടെത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു.

മുംബയിൽ നിന്നുള്ള ഇവർ കമ്മീഷൻ അടിസ്ഥാനത്തിൽ പണം കടത്തുകയായിരുന്നവെന്നു പോലീസ് അറിയിച്ചു. കൊച്ചിയിലേക്കുള്ളതാണത്രേ പണം. ഇവർക്ക് ഒരു ട്രിപ്പിന് അൻപതിനായിരം വീതമാണ് കംമീഷൻ കിട്ടുന്നതെന്നു പ്രതികൾ പോലീസിനോട് പറഞ്ഞു.നേരത്തെയും ഇവർ ഇത്തരത്തിൽ പണം കടത്തിയതായും ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

കാസറഗോഡ് റെയിൽവേ പോലീസ് സബ് ഇൻസ്‌പെക്ടർ റെയിൽവേ സിവിൽ പോലീസുകാരായ ടി എൻ മോഹനൻ , സുധീർ കുമാർ ,ബാല കൃഷ്ണൻ ശിവകുമാർ എന്നിവർ ചേർന്നാണ് ഹവാല നടത്തിയത്. പിന്നീട് കേസ് എൻഫോഴ്സ്മെന്റിന് കൈമാറി

No comments