JHL

JHL

മംഗളൂരു വിമാനത്താവളത്തിൽ നിന്നും കുസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്ത കാസറഗോട്ടെ യുവാവ് വന്നത് മലേഷ്യയിൽ നിന്നും;കൊറോണ ലക്ഷണം പ്രകടിപ്പിച്ച ഇയ്യാളെ ഐസോലാഷൻ വാർഡിലേക്ക് മാറ്റി


കാസര്‍കോട് (True News, March 11,2020):    മംഗളൂരു വിമാനത്താവളത്തിൽ നിന്നും കുസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്ത  പോക്സോ കേസിൽ പ്രതിയായ കാസറഗോട്ടെ  യുവാവിനെ കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഐസോലാഷൻ വാർഡിലേക്ക് മാറ്റി. ഇയാൾ വന്നത് മലേഷ്യയിൽനിന്നാണെന്നും വ്യക്തമായി  
. പോക്‌സോ കേസില്‍ പ്രതിയായ യുവാവിനെയാണ് കാസര്‍കോട് താലൂക്ക് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തില്‍നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്

പോക്‌സോ കേസില്‍ പ്രതിയായതോടെ കഴിഞ്ഞവര്‍ഷം യുവാവ് നാട്ടില്‍നിന്നും വിദേശത്തേക്ക് കടന്നിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് സംഘം മംഗളൂരു വിമാനത്താവളത്തില്‍നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പക്ഷേ, ഇയാള്‍ മലേഷ്യയില്‍നിന്നാണ് വന്നതെന്ന വിവരം പോലീസ് അറിഞ്ഞിരുന്നില്ല.  അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കഴിഞ്ഞദിവസം തന്നെ കാസര്‍കോട് ജില്ലാ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാല്‍ പ്രതിയെ കാസര്‍കോട് സബ് ജയിലില്‍ എത്തിച്ചതോടെയാണ് ഇയാള്‍ മലേഷ്യയില്‍നിന്നാണ് വന്നതെന്ന വിവരം ലഭിച്ചത്. മാത്രമല്ല, യുവാവിന് ജലദോഷവും ചെറിയ പനിയുമുണ്ടായിരുന്നു. ഉടന്‍തന്നെ ജയില്‍ സൂപ്രണ്ട് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും യുവാവിനെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു. 

No comments