JHL

JHL

രാജ്യത്ത് ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു; ഉംറ കഴിഞ്ഞ് മടങ്ങിയ കർണാടക സ്വദേശി മരിച്ചത് കോവിഡ് 19 മൂലമെന്ന് പരിശോധനാ റിപ്പോർട്ട്




മംഗളൂരു (True News, March13,2020) : രാജ്യത്ത് ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു; സൗദിയിൽ നിന്നും മടങ്ങിയ കർണാടക സ്വദേശി മരിച്ചത് കോവിഡ് 19 മൂലമെന്ന് പരിശോധനാ റിപ്പോർട്ട്.പതിനൊന്നാം തീയതിയാണ് കൊറോണ ബാധ സംശയിക്കുന്ന കൽബുർഗി സ്വദേശി ചികിത്സക്കിടെ മരണപ്പെട്ടത്.കൽബുർഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദീഖി(79) ആണ് മരിച്ചത്. ഉംറ കഴിഞ്ഞ് ഫെബ്രുവരി 29 ന് സൗദി അറേബ്യയില്‍നിന്ന് തിരിച്ചെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.എന്നാല്‍, വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല. 

ഈമാസം അഞ്ചിനാണ് ഇയാളെ രോഗ ലക്ഷണങ്ങളോടെ കൽബുർഗി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിനുശേഷം അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ഫെബ്രുവരി പത്തിനിന്നിനു അസുഖം മൂർച്ഛിച്ചു മരണത്തിനു കീഴടങ്ങുകയായിരുന്നു. 
വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സിദ്ദിഖിയുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തുന്നതിനും ഐസോലേറ്റ് ചെയ്യുന്നതിനുമുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു

No comments