കുമ്പള ടൗണിൽ രണ്ടംഗ സംഘം വയോധികന്റെ പതിനായിരം രൂപ പിടിച്ചു പറിച്ചു; ഒരാൾ അറസ്റ്റിൽ
കുമ്പള(True News 11 March 2020): കുമ്പള ടൗണിൽ രണ്ടംഗ സംഘം വയോധികന്റെ പതിനായിരം രൂപ പിടിച്ചു പറിച്ചു. കുമ്പള ടൗണിലെ പച്ചക്കറി മാർക്കറ്റിലും മറ്റും ശുചീകരണ ജോലി ചെയ്തു വരുന്ന സുരേഷ (65)ന്റെ പണമാണ് പിടിച്ചു പറിച്ചത്. സംഭവത്തെത്തുടർന്ന് പ്രതികളിൽ ഒരാളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.
ആരിക്കാടിയിലെ രിയാസ് എന്ന പൂച്ച രിയാസി(35)നെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പണം തട്ടിപ്പറിച്ച് ഓടിയ ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. പൊതുവെ വാർധക്യ സഹജമായ പ്രയാസങ്ങൾ അനുഭവിക്കുന്ന സുരേഷിനെ കുമ്പള ടൗണിലെ വൈദ്യുതി ട്രാൻസ്ഫോഫോർമറിനടുത്തു വച്ച് രണ്ടു പേരിലൊരാൾ പിടിച്ചു വെക്കുകയും മറ്റൊരാൾ പോക്കറ്റിലിരുന്ന പണം പിടിച്ചു പറിച്ച്' ഓടുകയുമായിരുന്നുവത്രെ. സുരേഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് പ്രതിയെ ഓടിച്ച് പിടികൂടിയത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം.
Post a Comment