JHL

JHL

മൊഗ്രാലിൽ എസ് കെ എസ് എസ് എഫ് വളണ്ടീയർമാരുടെ പ്രവർത്തനം ശ്രദ്ധേയം.

മൊഗ്രാൽ(True News 24 March 2020): മൊഗ്രാലിലെ വിവിധ പലചരക്ക്  കട കളിൽനിന്ന് വീടുകളിലേക്ക് അവശ്യ  സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന മൊഗ്രാൽ ടൗൺ എസ് കെ എസ് എസ് എഫ് വിഖായ വളണ്ടീയർമാരുടെ പ്രവർത്തനം ശ്രദ്ധേയമാവുന്നു.കടകളിൽ തിരക്ക് ഒഴിവാക്കാനാണ് വളണ്ടീയർമാർ ഈ മാതൃകാപരമായ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.ഇത് വീട്ടുകാർക്കാവട്ടെ ഏറെ ആശ്വാസവു മായിട്ടുണ്ട്.

കടകളിൽ ചെന്ന് വീട്ടുടമകൾ അവശ്യ സാധനങ്ങളുടെ ലിസ്റ്റ് നൽകി മടങ്ങും. ഒപ്പം ഫോൺ നമ്പറും. സാധനം എത്തിച്ചു കൊടുക്കുന്ന ചുമതല വളണ്ടീയർമാർ ഏറ്റെടുക്കും. ഇത് മൊഗ്രാലിലെ കടകളിലെ തിരക്ക് ഒഴിവാക്കാൻ കാരണമായിട്ടുണ്ട്. ചില വീട്ടുകാർ സാധനങ്ങളുടെ ലിസ്റ്റ് വളണ്ടീയർമാർക് കൈമാറും ഇത്തരം വീടുകളിലെ സാധനം കൂടി എത്തിച്ചുനൽകും.

പാവപെട്ട കുടുംബങ്ങൾക് ആവശ്യ സാധനങ്ങൾസൗജന്യമായി നൽകാനും എസ് കെ എസ് എസ് എഫ് ന് പദ്ധതിയുണ്ടെന്ന് ഇതിന് നേതൃത്വം നൽകുന്ന ബദറുദ്ദീൻ, റഹീം, നൗഷാദ്, മുർഷിദ്, നാസിർ, ആഫിഖ്, അനസ് എന്നിവർ അറിയിച്ചു.

No comments