JHL

JHL

വനിതാ ദിനത്തിൽ പെൺ പ്രതിഷേധവുമായി വിമൻ ജസ്റ്റിസ് മൂവ്മെന്റ്

കാസറഗോഡ്(True News 8 March 2020): 'സംഘ് പരിവാറിൽ നിന്ന് നാടിനെ തിരിച്ച് പിടിക്കുക' എന്ന സന്ദേശവുമായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ പെൺ പ്രതിരോധവുമായി കാസറഗോഡ് ജില്ലാ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ചെമ്പരിക്ക കടപ്പുറത്ത് ഒരുമിച്ച് കൂടി. വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീമതി  ലില്ലി ജെയിംസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സഫിയ സമീർ അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് പി.പി നസീമ ടീച്ചർ, മാംഗ്ലൂർ യൂണിവെഴ്സിറ്റി പ്രൊഫസർ ഷിഫാനി മുജീബ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ജാസ്മിൻ വി.കെ, അവേക്ക് വൈസ് പ്രസിഡന്റ് സുലൈഖ മാഹിൻ, ആക്റ്റിവിസ്റ്റ് സുമയ്യ തായത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി ഫൗസിയ സിദ്ദീഖ് സ്വാഗതവും  സൈനബ മോൾ നന്ദിയും പറഞ്ഞു.


No comments