JHL

JHL

മാധ്യമ വിലക്ക്: മൊഗ്രാലിൽ ദേശീയ വേദി വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു.

മൊഗ്രാൽ(True News 8 March 2020): ഡൽഹി കലാപത്തിന്റെ  വാർത്തകൾ നേരാംവണ്ണം ജനങ്ങളിലേക്കെത്തിച്ചതിന്റെ  പ്രതികാര നടപടിയെന്ന നിലയിൽ മാധ്യമ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ  ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ദേശീയവേദിയുടെ നേതൃത്വത്തിൽ മൊഗ്രാലിൽ  വായ്മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്തു.

 പിന്നീട് നടന്ന പ്രതിഷേധ കൂട്ടായ്മ ദേശീയ വേദി ഗൾഫ് പ്രതിനിധി  എൽ ടി മനാഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ലത്തീഫ് കുമ്പള, എം എം  റഹ്മാൻ, ടി കെ അൻവർ, റിയാസ് മൊഗ്രാൽ, സൈനുൽ ആരിഫ്, കെ പി മുഹമ്മദ് സ്മാർട്ട്‌, അഷ്‌റഫ്‌ പെർവാഡ്, മുഹമ്മദ് മൊഗ്രാൽ, വിജയകുമാർ, മുഹമ്മദ് ടൈൽസ്, ഇബ്രാഹിം ഖലീൽ, മുഹമ്മദ് മാഷ് എന്നിവർ പ്രസംഗിച്ചു.

മജീദ് റെഡ്ബുൾ, എം എസ് മുഹമ്മദ് കുഞ്ഞി, ടി എ ജലാൽ, ടി എ കുഞ്ഞഹമ്മദ്, എം എ ഇക്ബാൽ, ബി എം സുബൈർ, ഉമ്മർ, ടി എം മുഹമ്മദ്, ഹസ്സൻ കൊപ്പളം, അബ്ദുള്ള അത്ലീസ്, ഇസ്മായിൽ മൂസ, എം എ അബ്ദുല്ലകുഞ്ഞി, സിദ്ദീഖ് മാൻകുർ, ഷാസ് അലി, ഉസ്മാൻ, ഷംഷീർ എന്നിവർ നേതൃത്വം നൽകി. എം എ മൂസ സ്വാഗതവും, ടി കെ ജാഫർ നന്ദിയും പറഞ്ഞു.

No comments