സ്റ്റാര്‍ട്ടാക്കുന്നതിനിടയില്‍ ബൈക്കിന് തീപിടിച്ചു
ബന്തിയോട് (True News 9 March 2020): സ്റ്റാര്‍ട്ടാക്കുന്നതിനിടയില്‍ ബൈക്കിന് തീപിടിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് ബന്തിയോട് ടൗണിലാണ് സംഭവം.ഷിറിയയിലെ മൂസക്കുഞ്ഞിയുടേതാണ് ബൈക്ക്. ടൗണില്‍ നിര്‍ത്തിയിട്ട ബൈക്ക് പോകാനായി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടയിലാണ് പൊടുന്നനെ തീപിടുത്തമുണ്ടായത്. ഇത് ടൗണില്‍ പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സ്റ്റാര്‍ട്ടാക്കുന്നതിനിടയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.
Post a Comment