JHL

JHL

' ജില്ലയിലെ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾ മംഗളൂരുവിൽ പോകാൻ പറ്റാതെ അപകട നിലയിൽ; സർക്കാർ അടിയന്തിരമായി ഇടപെടുക" വെൽഫെയർ പാർട്ടി

കാസറഗോഡ്(True News 26 March 2020): ഗുരുതര രോഗം ബാധിച്ച് ചികിൽസക്കെത്തുന്നവരെ മംഗളൂരുവിലേക്ക് റെഫർ ചെയ്യുന്ന കാസർഗോഡ് ജില്ലയിൽ ഇപ്പോൾ തലപ്പാടി അതിർത്തി അടച്ചതിനാൽ   രോഗികൾ കടുത്ത പ്രയാസത്തിൽ അകപ്പെട്ടിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി കാസർഗോഡ് ജില്ലാ പ്രസിഡന്റ് പത്രക്കുറിപ്പിൽ അറിയിച്ചു. അത്യാസന്ന ഘട്ടത്തിലുള്ള രോഗികൾക്ക് വിദഗ്ധ ചികിൽസ ലഭ്യമാക്കാൻ സാധിച്ചില്ലെങ്കിൽ നിരവധി രോഗികൾ മരിച്ച് വീഴുന്ന സാഹചര്യം ഉണ്ടാവും. ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന വൃക്ക രോഗികൾക്ക് രക്തം നൽകാൻ ജില്ലയിൽ സൗകര്യങ്ങളില്ല. രോഗികൾക്ക് മംഗളൂരുവിലേക്ക് പോകാൻ സൗകര്യമൊരുക്കാൻ ജില്ലാ ഭരണകൂടം കർണ്ണാടകയിലെ അധികാരികളുമായി ചർച്ച ചെയ്ത് സൗകര്യമൊരുക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. പെരിയാരം മെഡിക്കൽ കോളേജിലേക്ക് പാസ് ലഭിക്കാൻ തന്നെ പ്രയാസം അനുഭവിക്കുകയാണ് ഇപ്പോൾ.
 കൂടാതെ നവജാത ശിശുക്കൾക്ക് എൻ.ഐ.സി.യു സൗകര്യവും ലഭിക്കുന്നില്ല. ഇത്തരം സാഹചര്യത്തിൽ സർക്കാരും ആരോഗ്യ വകുപ്പും വേണ്ട വിധത്തിൽ ഇടപെട്ടില്ലെങ്കിൽ കൊറോണയേക്കാളും ഭീകരമായ അവസ്ഥയായിരിക്കും ജില്ലയിൽ ഉണ്ടാവുക. പത്രക്കുറിപ്പിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര  ആവശ്യപ്പെട്ടു.

No comments