JHL

JHL

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും തുറന്നില്ല. നാലാം ദിനത്തിലും നിശ്ചലമായി കുമ്പള, ഉപ്പള നഗരങ്ങൾ

കുമ്പള(True News 26 March 2020): കൊവിഡ് 19വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗൺ നാലാം ദിനം പിന്നിടുമ്പോൾ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പോലും തുറക്കാൻ ബന്ധപ്പെട്ട കച്ചവടക്കാർ തയ്യാറാവുന്നില്ല. തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ അവശ്യ പട്ടികയിൽ ഉൾപ്പെട്ട നല്ലൊരു ശതമാനംകടകളും ഉപ്പള, കുമ്പള എന്നിവിടങ്ങളിൽ അടഞ്ഞുതന്നെ കിടന്നു. ഇതോടെ പൂർണ്ണ  നിശ്ചലാവസ്ഥയിലേക്ക് ഈ  നഗരങ്ങൾ മാറി. രാവിലെ പതിനൊന്നിന് കടകൾ തുറന്ന് സാധനങ്ങൾ ഒതുക്കി വെക്കുമ്പോൾ തന്നെ ഒന്നര മണിക്കൂർ പിന്നിടും വീണ്ടു രണ്ട് മണിക്കൂർ സമയം അടക്കാനും വേണ്ടിവരുന്നു. ഈ ബുദ്ധിമുട്ട് കാരണമാണ് പലരും തുറക്കാൻ മടിക്കുന്നതും. രണ്ട് ദിവസമായി സാധനങ്ങളുടെ വരവും നിലച്ചു.  കൊവിഡിന്റെ വ്യാപനവും
ലോക്ക് ഡൗണിൽ   ഓരോ മണിക്കൂറിലും പൊലിസ്   നിയന്ത്രണം കടുപ്പിക്കുന്നത്  കാരണമാണ് കടകൾ തുറക്കുന്നതിൽ നിന്ന്  സ്വമേധയാ പിന്മാറിയത്.
കുമ്പള നഗരത്തിലേക്ക് പ്രവേശിക്കുന്ന മിക്കവഴികളും കിലോമിറ്റർ അപ്പുറത്തു നിന്നു തന്നെ ബാരിക്കേഡും മറ്റും വച്ച് മുഴുസമയവും അടച്ച് വച്ചിരിക്കുന്നു. ദേശിയ പാതയും ബാരി കേഡ് വച്ച് അടച്ചിരിക്കുന്നുവെന്നിങ്കിലും ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സർവീസുകളെ മാത്രമാണ് പരിശോധന കൂടാതെ കടത്തിവിടുന്നത്. നഗരത്തിലേക്ക് ബൈക്കുകൾ തീരെ കടത്തിവിടുന്നില്ല.

 കുമ്പള,  ഉപ്പള, നഗരത്തിന്റെ വിവിധയിടങ്ങളിൽ നിലയുറപ്പിച്ച പൊലിസ് പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. കുമ്പള, മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ ഊടുവഴികളിലടക്കം പൊലിസിന്റെ  റോന്ത് ചുറ്റൽ തുടരുന്നു. അതേ സമയം കുമ്പളയിൽ ഒരു പച്ചക്കറി കടയിയിലേക്ക് എത്തിവർ  ഒരു മീറ്റർ അകലത്തിൽ വരച്ച   വൃത്തത്തിനകത്ത് നിന്നാണ് സാധനം വാങ്ങാൻ വരി നിന്നത്.

No comments