നാട് കൊറോണ ഭീതിയിൽ കഴിയുമ്പോൾ സ്വകാര്യ കെട്ടിടത്തിൽ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കി കുമ്പളയിലെ ഡി.വൈ. എഫ്. ഐ പ്രവർത്തകർ
കുമ്പള (True News 25 March 2020):നാട് കൊവിഡ് ഭീതിയിൽ കഴിയുമ്പോൾ കുമ്പളയിൽ ഒരു കൂട്ടം യുവാക്കൾ ഐസൊലേഷൻ കേന്ദ്രം തയ്യാറാക്കുന്ന തിരക്കിൽ. കുമ്പള ദേവി നഗറിൽ നേരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഐസൊലേഷൻ കേന്ദ്രമാക്കി മാറ്റാൻ സജ്ജീകരിക്കുന്നത്.
കുറെ കാലമായി അടഞ്ഞു കിടക്കുന്ന കെട്ടിടം കാട് മൂടി വൃത്തിഹീനമായി കിടക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ കുമ്പള യൂണിറ്റിലെ പ്രവർത്തകരാണ് ഇതിന് മുന്നിട്ടിറങ്ങിയത്. മുപ്പത് മുറികളുള്ള കെട്ടിടത്തിൽ കിടക്കകളും കട്ടിലുകളും കുമ്പള സഹകരണ ആശുപത്രിയുടെ സഹായത്തോടെ സജ്ജീകരിക്കും. കൊവിഡ് രോഗികൾ കൂടിവരുന്ന പശ്ചാത്തലത്തിൽ ഇത്തരം കേന്ദ്രങ്ങൾ ഒരുക്കി വെക്കുന്നത് ഐസൊലേഷൻ കേന്ദ്രങ്ങൾ ഉണ്ടാക്കാൻ സഹായകമാകും.

Post a Comment