JHL

JHL

അപ്രതീക്ഷിത വേനൽ മഴ ; ചെർക്കള- പെർള യാത്രക്കാർ ദുരിതത്തിലായി

ബദിയഡുക്ക(True News 2 February 2020): ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച  രാവിലെയും പെയ്‌ത കനത്ത വേനല്‍ മഴയിൽ ചെർക്കളം പെർള പാതയിലെ യാത്രക്കാർ ദുരിതത്തിലായി ; മെക്കാഡം ടാറിംഗ്‌ ജോലികള്‍ നടന്നു കൊണ്ടിരിക്കുന്ന ചെര്‍ക്കള- അടുക്കസ്ഥല റോഡില്‍ രണ്ടു മണിക്കൂറോളം നേരം ഗതാഗതം തടസ്സപ്പെട്ടു. മെക്കാഡം ടാറിഗിനു മുന്നോടിയായി ബീജന്തടുക്ക, പെര്‍മുദെ ഭാഗങ്ങളില്‍ നിലവിലുള്ള ടാറിംഗ്‌ പൂര്‍ണ്ണമായും എടുത്തു മാറ്റി റോഡ്‌ ലെവല്‍ ചെയ്യുന്ന പ്രവൃത്തിയാണ്‌ നടന്നു കൊണ്ടിരിക്കുന്നത്‌. ഇന്നലെ രാത്രി അരമണിക്കൂര്‍ നേരം പെയ്‌ത മഴയില്‍ തന്നെ റോഡ്‌ കുതിര്‍ന്നിരുന്നു. ഇന്നു രാവിലെ കനത്ത മഴ പെയ്‌തതോടെ റോഡ്‌ ചെളിക്കുളമായി മാറി.
ചെളിയില്‍ വാഹനങ്ങളുടെ ടയര്‍ കുരുങ്ങാന്‍ തുടങ്ങിയതാണ്‌ ഗതാഗതം തടസ്സപ്പെടാന്‍ ഇടയാക്കിയത്‌. രണ്ടു മണിക്കൂറോളം നേരം ജെ സി ബി അടക്കമുള്ളവ ഉപയോഗിച്ച്‌ നടത്തിയ പ്രവൃത്തിക്കു ശേഷമാണ്‌ ഗതാഗം പുനഃസ്ഥാപിച്ചത്‌. റോഡ്‌ തടസ്സം രാവിലെ ആയതിനാല്‍ നിരവധി വാഹനങ്ങളും യാത്രക്കാരും രണ്ടു മണിക്കൂറോളം പൊതുവഴിയില്‍ കുടുങ്ങി. മുള്ളേരിയ- അര്‍ളപദവ്‌ റോഡിലും മഴ ഗതാഗത തടസ്സത്തിനു ഇടയാക്കി.


No comments