JHL

JHL

ദേശീയവേദി മെമ്പർഷിപ്പ് മാസാചരണത്തിന് ആവേശകരമായ തുടക്കം.

മൊഗ്രാൽ(True News 2 February 2020):  ഒരു മാസം നീണ്ടുനിൽക്കുന്ന മൊഗ്രാൽ ദേശീയ വേദി മെമ്പർഷിപ്പ് മാസാചരണത്തിന് ആവേശകരമായ തുടക്കം. മാർച്ച് ഒന്നു മുതൽ 31വരെ അംഗത്വം നൽകും. "കണ്ണീരൊപ്പാൻ കണ്ണികളാകുക'' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ക്യാമ്പയിന്  തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യദിവസം തന്നെ പത്തോളം പേർ പുതുതായി അംഗത്വം എടുക്കുകയും ചെയ്തു. വൈകുന്നേരം 7 മണി മുതൽ രാത്രി 9 30 വരെയാണ് ഇതിനായി ഓഫീസിൽ സമയം ക്രമീകരിച്ചിരിക്കുന്നത്.

 ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മൻസൂർ പുളിക്കൂറിന് മെമ്പർഷിപ്പ് നൽകി വേദി സെക്രട്ടറി എം എ മൂസ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് അബ്‌കോ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം എം റഹ്മാൻ, ടി കെ ജാഫർ, ഇബ്രാഹിം ഖലീൽ കടവത്ത്, മുഹമ്മദ് കുഞ്ഞി ടൈൽസ്, എ എം  സിദ്ദിഖ് റഹ്മാൻ, ടി കെ അൻവർ, റിയാസ് മൊഗ്രാൽ, പി എ ആസിഫ്, നാസിർ മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി നാങ്കി, കെ പി മുഹമ്മദ് സ്മാർട്ട്‌, ഖാദർ മൊഗ്രാൽ, സി എം ഹംസ, കെ എം മുഹമ്മദ്,, അഷ്‌റഫ്‌ പെർവാഡ്, എച് എം കരീം, എം പി അബ്ദുൽ ഖാദർ, ലത്തീഫ് കൊപ്പളം, യു എം അമീൻ, മുഹമ്മദ് അലി ബി എൻ, അബ്ദുല്ലകുഞ്ഞി നടപ്പളം , എം എ ഇക്ബാൽ, എം എ ഹംസ, ബി കെ അബ്ദുൽ ഖാദർ, ടി എ ജലാൽ, എം എസ് മുഹമ്മദ് കുഞ്ഞി, ഷാജു മിലാനോ, കബീർ, മുഹമ്മദ് കടവത്ത്, ബി കെ മുനീർ, ഹാരിസ് ബാഗ്ദാദ്, റസാഖ് കൊപ്പളം, മിഷാൽ ബദ്‌രിയനഗർ, ബച്ചി കൊപ്പളം, അഷ്‌റഫ്‌ ബദ്റിയാനഗർ, മുവാസ് എം എം, വാഹിദ്, അബ്ദുള്ള അദ്ലീസ്, ഉസ്മാൻ കടപ്പുറം എന്നിവർ സംബന്ധിച്ചു. ട്രസറർ വിജയകുമാർ സ്വാഗതം പറഞ്ഞു.

No comments