JHL

JHL

കർണാടകയിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു; സ്കൂളുകളിൽ നാളെമുതൽ വാർഷികപ്പരീക്ഷ നടത്തി എത്രയും വേഗം മധ്യ വേനലവധികഴിയുന്നതുവരെ അടച്ചിടാൻ സർക്കാർ നിർദേശം

ബെംഗളൂരു (True News, March 10,2020): കര്‍ണാടകയിൽ ആദ്യ കൊറോണ സ്ഥിരീകരണം.  അമേരിക്കയില്‍ നിന്ന് അടുത്തിടെ തിരിച്ചെത്തിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചതെന്ന് കര്‍ണാടക മെഡിക്കല്‍/വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മാര്‍ച്ച് ഒന്നിന് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം അമേരിക്കയിലെ ഓസ്റ്റിനില്‍നിന്ന് എത്തിയ വ്യക്തിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ തേടിയ അദ്ദേഹം വൈറസ് ബാധ സംശയിച്ച് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡീസീസസില്‍ സ്വമേധയാ എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകനെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. എന്‍ജിനിയറുടെ കുടുംബവുമായി ഇടപഴകിയ 2000ത്തോളം പേരെ കണ്ടെത്തിയിട്ടുണ്ട്. വിമാനത്തില്‍ അവര്‍ക്കൊപ്പം യാത്രചെയ്ത 60 പേര്‍ അടക്കമുള്ളവരെയാണ് അധികൃതര്‍  കണ്ടെത്തിയത് 
അതിനിടെ കൊറോണ ഭീഷണിയെ തുടർന്ന് സ്കൂളുകളിലെ പരീക്ഷകൾ എത്രയും വേഗം പൂർത്തീകരിച്ച്  അവധി നൽകാൻ കർണാടകം സർക്കാർ നിർദേശം  നൽകി. ഇത് സംബന്ധിച്ച സർക്കുലർ കർണാടകം പൊതു വിദ്യാഭ്യാസ വകുപ്പ് എല്ലാ പ്രൈമറി സ്കൂളുകൾക്കും ഹൈസ്കൂളുകൾക്കുമാണ് നൽകിയിട്ടുള്ളത്. ബംഗളൂരുവിൽ അഞ്ചാം ക്‌ളാസ്സ് വരെയുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മറ്റു സ്ഥലങ്ങളിൽ മാർച്ച് പതിനൊന്നു മുതൽ പരീക്ഷ നടത്തി പതിനേഴിന് തന്നെ പൂർത്തീകരിച്ചു മധ്യ വേനലവധിക്ക് അടച്ചിടാനാണ് നിർദേശം 

No comments