JHL

JHL

കൊറോണ രോഗി യാത്രചെയ്ത റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു; ആശുപത്രിയുടെ പേര് വെളിപ്പെടുത്താതെ സമയം മാത്രം നൽകിയിരിക്കുന്നത് പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുമെന്ന് പരാതി

   കാസറഗോഡ് (True News, March 17,2002): ജില്ലയിലെ കൊറോണ രോഗം സ്ഥിരീകരിച്ച പ്രവാസി യാത്ര ചെയ്ത സ്ഥലവും സമയവും വ്യക്തമാക്കുന്ന റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ജില്ലാ കലക്റ്ററാണ് മാപ്പ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ പതിനാലിന് പുലർച്ചെയാണ് ഇയാൾ മംഗളൂരു വിമാനത്താവളത്തിലെത്തുന്നത്. തുടർന്ന് ഇയാളെ വീട്ടിൽ ക്വറന്റയിൻ ചെയ്യുന്നത് വരെയുള്ള യാത്ര വിവരങ്ങളാണുള്ളത്.
നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ഫ്ളോ ചാര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഈ സമയങ്ങളില്‍ ഫ്ളോചാര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ഇടങ്ങളില്‍ ഉണ്ടായിരിക്കുകയും എന്നാല്‍ ആരോഗ്യവിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടാതിരിക്കുകയും ചെയ്തിട്ടുള്ളവര്‍ അധികൃതരെ ബന്ധപ്പെടണം.
ഹോസ്പിറ്റലിന്റെ പേര് വിവരങ്ങൾ കൃത്യമായി നൽകാത്തതിനാൽ പൊതു ജനങ്ങൾക്ക് കൂടുതൽ ആശങ്കയുണ്ടാകുമെന്ന് ആക്ഷേപമുണ്ട്. റൂട്ട് മാപ്പ് പ്രകാരം രോഗി പതിനാലിന് രാവിലെ കാസര്ഗോട്ടെ ഒരു സ്വകാര്യ ആശുപത്രിയും മറ്റൊരു സ്വകാര്യ ആശുപത്രിയുടെ കാന്റീനും സന്ദർശിച്ചിട്ടുണ്ട്. കാസറഗോഡ് നഗരപരിധിയിൽ നിരവധി ആശുപത്രികളുള്ളതിനാൽ  പേര് പറയാതെ സമയം മാത്രം നൽകുമ്പോൾ ആളുകൾക്ക് കൂടുതൽ ആശങ്കയുണ്ടാക്കുമെന്ന് ജനങ്ങൾ വാപകമായി പരാതിപറയുന്നുണ്ട് . അതിനാൽ തന്നെ അധികാരികളിൽ നിന്നും അടിയന്തിരമായ ഇടപെടൽഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

                                       റൂട്ട് മാപ്പ് 


No comments