JHL

JHL

ഭക്ഷ്യ വിതരണത്തിന് ജില്ലയില്‍ നടപടിക്രമമായി ; ഭക്ഷണം ആവശ്യമുള്ളവര്‍ തലേദിവസം അറിയിക്കണം; സേവന ചുമതല വാര്‍ഡ്തല ജനജാഗ്രതാ സമിതിക്ക്

കാസറഗോഡ് (True News 27 March 2020): ലോക്ക് ഡൌൺ നടപ്പിലായതോടെ ഭക്ഷണ ത്തിന് ബുദ്ധിമുട്ട് അനുഭാവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവരെ സഹായിക്കാനുള്ള ഗവൺമെന്റ് പദ്ധതിയുടെ വിശദമായ ഉത്തരവ് കാസർഗോഡ് ജില്ലാ കണക്റ്റർ തന്റെ ഔദ്യോഗിക പേജിൽ പുറത്ത് വിട്ടു.
അത് ഇങ്ങനെ,

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജന സേവനം, സംരക്ഷണം, അവശ്യ വസ്തുക്കളുടെയും പാകം ചെയ്ത ഭക്ഷ്യ വസ്തുക്കളുടെയും ഭക്ഷണ കിറ്റിന്റെയും നീതി പൂര്‍വകമായ വിതരണവും സേവനവും ഉറപ്പാക്കാന്‍ ജില്ലയില്‍ നടപടിക്രമമായി. ഇതിനായി വാര്‍ഡ് തല ജനജാഗ്രതാ സമിതിയെ ചുമതലപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉത്തരവിറക്കി. വാര്‍ഡുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍, വീടുകളില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്യാനുള്ള സാഹചര്യമില്ലാത്തവര്‍, കോണ്‍ട്രാക്ടര്‍ സഹായം ചെയ്യാത്ത അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കാണ് ഭക്ഷണം എത്തിക്കേണ്ടത്. ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ ദുരന്തനിവാരണ ആക്ട് 51 മുതല്‍ 56 വരെയുള്ള വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണം.

ഒന്നാം ഘട്ടം
പാകം ചെയ്ത ആഹാരമോ ഭക്ഷണ കിറ്റോ ആവശ്യമുള്ളവര്‍ കളക്ടറേറ്റിലെ 04994 255004 എന്ന നമ്പറിലേക്ക് തലേദിവസം രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ അറിയിക്കണം

രണ്ടാം ഘട്ടം
കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്നും ബന്ധപ്പെട്ട വാര്‍ഡ് തല ജാഗ്രതാ സമിതിയുടെ അധ്യക്ഷനായ വാര്‍ഡ് മെംബറെ അറിയിക്കും.

മൂന്നാംഘട്ടം
വാര്‍ഡ് മെംബര്‍ അപേക്ഷയുടെ ആധികാരികത ഉറപ്പ് വരുത്തി ആവശ്യമായ അരി, പലവ്യഞ്ജനം, പച്ചക്കറി എന്നിവയുടെ അളവ് ജില്ലാ സപ്ലൈകോ ഓഫീസര്‍ക്ക് കൈമാറും. അന്നേ ദിവസം രാത്രി 12 മണിക്കു മുൻപ് തന്നെ വാർഡ് അടിസ്ഥാനത്തിലോ മുൻസിപ്പൽ/ പഞ്ചായത്ത് അടിസ്ഥാനത്തിലോ ഉള്ള കമ്യുണിറ്റി കിച്ചനിലേക്ക് ആവശ്യമായ സാധനങ്ങൾ ജില്ലാ സപ്ലൈ ഓഫീസർ എത്തിക്കുന്നു

നാലാംഘട്ടം അപേക്ഷകരുടെ എണ്ണം വാർഡ് അടിസ്ഥാനത്തിലോ പഞ്ചായത്ത് / മുൻസിപാലിറ്റി അടിസ്ഥാനത്തിലോ സ്ഥാപിക്കപ്പെട്ട കമ്യുണിറ്റി കിച്ചനുകളിൽ ഡിഎംഒയുടെ സർട്ടിഫിക്കറ്റ് കൈവശമുള്ള കുടുംബശ്രീ തൊഴിലാളികൾ ആഹാരം തയ്യാറാക്കി
ബട്ടർ പേപ്പർ  ന്യൂസ് പേപ്പർ എന്നിവ ഉപയോഗിച്ച് പാർസൽ തയ്യാറാക്കി പാസ് ലഭ്യമായ വളണ്ടിയര്‍മാരെ ഏല്‍പ്പിക്കുന്നു.

അഞ്ചാംഘട്ടം
വളണ്ടിയര്‍മാര്‍ അപേക്ഷകന് ഭക്ഷണം നല്‍കിയ ശേഷം മടങ്ങുന്നു.

ആറാംഘട്ടം
കളക്ടറുടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം അപേക്ഷകന്റെ നമ്പറിലേക്ക് വിളിച്ച് ഭക്ഷണം ലഭിച്ചുവെന്ന് ഉറപ്പു വരുത്തുന്നു

No comments