JHL

JHL

പേരാലിലെ ശിഹാബ് നിര്യാതനായി

മൊഗ്രാൽ(True News 18 March 2020): പേരാൽ ലക്ഷംവീട് ഹൗസിൽ പൊയ്യ മുഹമ്മദ് -ആസ്യമ്മ ദമ്പതികളുടെ മകൻ ശിഹാബ് (35) നിര്യാതനായി.

4വർഷത്തോളമായി ദുബായിലായിരുന്നു. അസഹ്യമായ നടുവേദനയെ തുടർന്ന് 2മാസം മുൻപ് നാട്ടിലെത്തിയ ശിഹാബ്  മംഗലാപുരം സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയയ്ക് വിധേയനായി വീട്ടിൽ വിശ്രമിക്കെയാണ് ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.

മൈമൂൺനഗർ സെലക്ടട്  ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗമായിരുന്നു.
 കുഞ്ചത്തൂർ സ്വദേശി ഇബ്രാഹിമിന്റെ  മകൾ സാജിദ യാണ് ഭാര്യ. 8 വയസ്സുള്ള ഇബ ഏക മകൾ.
 സഹോദരങ്ങൾ. റസാഖ്, സലീം, ഖാദർ, ശാഹിന.
മയ്യിത്ത് മൊഗ്രാൽ മൈമൂൻനഗർ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

ശിഹാബിന്റെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

No comments