JHL

JHL

മൊഗ്രാൽ ഗവ. സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം അധ്യാപിക ഖദീജ. സി. എം. (43) അന്തരിച്ചു.

മൊഗ്രാൽ (True News 6 March 2020): മൊഗ്രാൽ സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം അധ്യാപികയായിരുന്ന ഖദീജ സി. എം. (43) അന്തരിച്ചു. കഴിഞ്ഞ പത്ത് മാസത്തോളമായി ചികിത്സയിൽ ആയിരുന്നു. തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. 13 വർഷത്തോളമായി മൊഗ്രാൽ സ്‌കൂളിൽ സേവനം ചെയ്തുവരുന്നു.

പരവനടുക്കം കൈന്താർ സി എം. ഇസ്മായിലിന്റെ മകളായ ഖദീജ ടീച്ചർ ഭർത്താവ് ബീരാൻ മൊയ്ദീനും മക്കളുമൊത്ത് മൊഗ്രാൽ പുത്തൂരിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ബിൻഷ (ആലിയ സ്‌കൂൾ പ്ലസ് വൺ), ബിഹാസ് (മൊഗ്രാൽ സ്‌കൂൾ), ബിഫാസ് (കേന്ദ്രീയ വിദ്യാലയ) എന്നിവർ മക്കൾ.

സുഹ്‌റ, ഫരീദ, നൂർജഹാൻ, ഹസീന, മിസിരിയ, ഹാഷിം എന്നിവർ സഹോദരങ്ങൾ.

ഖബറടക്കം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് മൊഗ്രാൽ പുത്തൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

No comments