JHL

JHL

കെ.ജി സ്റ്റോർ ഉടമ കെ.ജി. അബ്ദുൽ റസാക്ക് അന്തരിച്ചു

കാസറഗോഡ് (True News 11 March 2020):നഗരത്തിലെ പ്രമുഖ വ്യാപാരി കെ.ജി. സ്റ്റോഴ്സ് ഉടമ
 കെ.ജി. അബ്ദുല്‍ റസാഖ്(72) അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെ സ്വകാര്യആസ്പത്രിയിലായിരുന്നു അന്ത്യം. അടുക്കത്ത്ബയൽ സ്വദേശിയാണ്. കവിതാ സമാഹാരങ്ങളും ‘എന്റെ പ്രവാചകന്‍’ അടക്കം ആറോളം പുസ്തകങ്ങളുടെ രചയിതാവാണ്.  അരനൂറ്റാണ്ട് മുമ്പ് ആരംഭിച്ച കെ.ജി. സ്റ്റോര്‍ ഉടമയാണ്. പിന്നീട് വ്യാപാര സ്ഥാപനം കെ.ജി.-2 എന്ന പേരില്‍ വിപുലീകരിക്കുകയും പഴയ ബസ്സ്റ്റാന്റ് ക്രോസ് റോഡിലേക്ക് മാറുകയും ചെയ്തു.
പരേതനായ കുന്നില്‍ അബ്ദുല്‍ ഖാദറിന്റെയും ഉമ്മുഅലീമയുടെയും മകനാണ്. ഭാര്യ: ഖദീജ മീത്തല്‍. മക്കള്‍: റഹീസ്, അന്‍വര്‍ ഹുസൈന്‍, അനസ്, ഉനൈസ്, സഹല. മരുമക്കള്‍: എന്‍.എ. അഷ്‌റഫ്, സാഹിന, സുമയ്യ, ഷാഹിന, ഫൈറൂസ. സഹോദരങ്ങള്‍: കുന്നില്‍ അബ്ദുല്ല, ആമിന അല്‍ഫ, മറിയംബി.

No comments