JHL

JHL

ഡ്രൈവിങ്ങിനിടെ വാക്ക് തർക്കം ; കാർ തകർത്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു



കാസറഗോഡ് (True News 17 March 2020): കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് മൂന്നംഗ സംഘം യുവാവിനെ അക്രമിച്ചു. കാര്‍ കല്ല്  കൊണ്ടിടിച്ച് തകര്‍ത്തു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്ത വിദ്യാനഗര്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മുട്ടത്തൊടി കല്ലക്കട്ടയിലെ സുല്‍ത്താന്‍ ഹുസൈന്‍(28) ആണ് അറസ്റ്റിലായത്. വധ ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. നെക്രാജെ അമലടുക്കയിലെ ഇര്‍ഷാദി(25)നെയാണ് അക്രമിച്ചത്. ഇന്നലെ രാത്രി 8മണിയോടെ കൊല്ലങ്കാനയില്‍വെച്ചാണ് സംഭവം.
മറ്റുരണ്ട് പ്രതികളെ അന്വേഷിച്ചുവരികയാണ്.

No comments