JHL

JHL

നിരീക്ഷണത്തിന്‌ വിധേയരാകുന്ന രോഗികളെ പാര്‍പ്പിക്കാന്‍ കാസര്‍കോട്‌ പുതിയ ബസ്‌ സ്റ്റാന്റ്‌ പരിസരത്തെ തന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി പാര്‍ക്ക്‌ കെട്ടിടത്തിലെ 7 നിലകളില്‍ മൂന്ന്‌ നിലകളിലുള്ള 88 കിടപ്പു മുറികളാണ്‌ ഐസലേഷന്‍ മുറികള്‍ക്കായി ഒരു ഉപാധിയുമില്ലാതെ കാസര്‍കോട്‌ മലബാര്‍ ഗോഡ്‌ മുന്‍ ഡയറക്ടര്‍മാരിലൊരാളായ അബ്ദുല്ല കുഞ്ഞി ഹാജി വിട്ടു നല്‍കിയത്‌

കാസര്‍കോട്‌)True News 26 March 2020): കോറോണ വ്യാപന സാഹചര്യത്തില്‍ നിരീക്ഷണത്തിന്‌ വിധേയരാകുന്ന രോഗികളെ പാര്‍പ്പിക്കാന്‍ സ്ഥലം തേടി അലയുന്ന അധികാരികള്‍ക്ക്‌ മുന്നില്‍ തന്റെ കാരുണ്യത്തിന്റെ ഹൃദയം മലര്‍ക്കെ തുറന്നിട്ട്‌ സി.ഐ എന്ന പേരിലറിയപ്പെടുന്ന ചുരിയിലെ സി.ഐ അബ്ദുല്ല കുഞ്ഞി ഹാജി.
കാസര്‍കോട്‌ പുതിയ ബസ്‌ സ്റ്റാന്റ്‌ പരിസരത്തെ തന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി പാര്‍ക്ക്‌ കെട്ടിടത്തിലെ 7 നിലകളില്‍ മൂന്ന്‌ നിലകളിലുള്ള 88 കിടപ്പു മുറികളാണ്‌ ഐസലേഷന്‍ മുറികള്‍ക്കായി ഒരു ഉപാധിയുമില്ലാതെ കാസര്‍കോട്‌ മലബാര്‍ ഗോഡ്‌ മുന്‍ ഡയറക്ടര്‍മാരിലൊരാളായ അബ്ദുല്ല കുഞ്ഞി ഹാജി വിട്ടു നല്‍കിയത്‌.
രണ്ട്‌ കട്ടിലുകളും കിടക്കകളും മറ്റെല്ലാ സൗകര്യങ്ങളുള്ള ത്രി സ്റ്റാര്‍ സംവിധാനങ്ങളോട്‌ കൂടിയതാണ്‌ ഹോട്ടല്‍ മുറികള്‍ 45000 ലീറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കും ഇവിടെയുണ്ട്‌.

ബുധനാഴ്‌ച രാത്രി മുതല്‍ തന്നെ ഹോട്ടലില്‍ തമ്പടിച്ച്‌ അത്യാവശ്യ മെയിന്റനന്‍സ്‌ ജോലികള്‍ പുര്‍ത്തികരിക്കുകയാണ്‌ അബ്ദുല്ല കുഞ്ഞി ഹാജിയും മക്കളായ മിസ്‌ഹബും അബ്ദുല്‍ മൊഹിസും
കാസര്‍കോട്‌ നഗരസഭ സെക്രട്ടറി എസ്‌. ബിജു, ഡെപ്യൂട്ടി ഡി.എം.ഒ ഗിത ഗുരുദാസ്‌ തുടങ്ങിയവര്‍ കെട്ടിടം പരിശോധിച്ച്‌ സൗകര്യങ്ങള്‍ വിലയിരുത്തി.
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ നിശബ്ദ സേവനത്തിനുടമയായ അബ്ദുല്ല കുഞ്ഞി ഹാജിയുടെ ഈ പ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെടുകയാണ്‌.

No comments