JHL

JHL

കേരളത്തിലും കൊറോണ മരണം:ദുബായിയിൽ നിന്നും എത്തിയ അറുപത്തിയൊൻപതുകാരൻ കോവിഡ് ബാധിച്ചു മരിച്ചു.

 കൊച്ചി (True News, March 28,2020): കേരളത്തിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. ദുബായിയിൽ നിന്നും എത്തിയ അറുപത്തിയൊൻപതുകാരനാണു കോവിഡ് ബാധിച്ചു മരിച്ചത്. മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. കളമശ്ശേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവര്‍ ദുബായില്‍ നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്‌. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.. 

No comments