JHL

JHL

കാസറകോട് പൗരാവലി നടത്തുന്ന ആസാദി സ്ക്വയര്‍ കൂട്ടപ്രതിഞ്ഞയോടെ ആരംഭിച്ചു.

കാസറകോട്(True News 10 March 2020): ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിനും പൗരത്വഭേദഗതി നിയമം പിന്‍വലിക്കുന്നതിനും ഞങ്ങള്‍ ധീരമായ് പോരാടുമെന്ന് സമരത്തില്‍ പങ്കെടുത്ത എല്ലാവരും ചേര്‍ന്ന് കൂട്ട പ്രതിഞ്ഞ ചൊല്ലിക്കൊണ്ട് കാസറകോട് പൗരാവാലി സമരം ഉല്‍ഘാടനം  ചെയ്തതായ് പ്രഖ്യാപിച്ചു സമരത്തില്‍ പങ്കെടുത്തവരൊക്കെ ഉല്‍ഘാടകരാവുക എന്ന പുതിയ രീതി കൊണ്ട് സമരം ശ്രദ്ദേയമായി മാറി.
      ആസാദി ഇന്ത്യന്‍ മൂവ്മെന്‍റിന്‍റെ ബാനറിന്‍ കീഴില്‍ ആസാദി സ്ക്വയര്‍ എന്ന പേരിലാണ് ഈ സമരം അറിയപ്പെടുക.എല്ലാ ദിവസവും വിവിധ രാഷ്ട്രിയ  സംസ്കാരിക  സംഘടനകളുടെ നേതൃത്ത്വത്തിലായിരിക്കും  തുടര്‍ സമരം നടക്കുക ആസാദി ഇന്ത്യന്‍ മൂവ്മെന്‍റ് ചെയര്‍മാന്‍  കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു , എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ , മുന്‍ മന്ത്രി സി ടി അഹ്മദലി , അബ്ദുല്‍ മജീദ് ബാഖവി തളങ്കര,അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, ഹക്കീം കുന്നില്‍ , എ എ ജലീല്‍,ഹനീഫ പാണ്‍ലം   , മൂസ ബി ചെര്‍ക്കളം ,അസീസ് കടപ്പുറം   , കരിവെള്ളുര്‍ വിജയന്‍  ,കൂക്കള്‍ ബാലക്രഷ്ണന്‍  , കലട്ര മാഹിന്‍ ഹാജി, മുക്രി ഇബ്രാഹിം ഹാജി , ബഷീര്‍ വെള്ളിക്കോത്ത് ,സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഉസ്മാന്‍ കടവത്ത് ,ഹമീദ് ഹാജി കാഞ്ഞങ്ങാട്, രവീന്ദ്രന്‍ പാടി ,എ എം കടവത്ത് , സി എല്‍  ഹമീദ് ഹാജി, അഷ്റഫലി ചേരങ്കൈ,അബ്ദുല്‍ ഖാദിര്‍ ചട്ടഞ്ചാല്‍, അബ്ദുല്‍ ജലീല്‍ ബാഖവി,മുഹമ്മദ് കുട്ടിയാനം , ഇബ്രാഹിം ചെര്‍ക്കള, മുനീര്‍ മുനമ്പം , കമാല്‍ കോപ്പ, ടി എം എ റഹ്മാന്‍ തുരുത്തി ,പി എം സുബൈര്‍ പടുപ്പ്, ഷാഫി സുഹരി , സി എം എ ജലീല്‍ ,  കെ പി ഉമ്മര്‍ , ഉബൈദ് കടവത്ത്,അബൂബക്കര്‍ ഉദുമ ,കെ പി ജാഫര്‍ എരിയാല്‍, മൊയ്തു കമ്പ്യൂട്ടര്‍,ഹനീഫ കടപ്പുറം,ഷെരീഫ് ആലംപാടി, സിദ്ധീഖ് കൈകംമ്പം,അലി മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു ആസാദി ഇന്ത്യ മൂവ്മെന്‍റ് ജനറല്‍ കണ്‍വീനര്‍ അജിത് കുമാര്‍ ആസാദ് സ്വഗതവും  വൈസ് ചെയര്‍മാന്‍ ഹമീദ് ചേരങ്കൈ നന്ദിയും പറഞ്ഞു

No comments