JHL

JHL

കെട്ടിട നികുതി അടക്കുന്നവർക്കായി പുത്തിഗെ പഞ്ചായത്ത് രണ്ടാം ശനിയിലും തുറന്നു പ്രവർത്തിക്കും


പുത്തിഗെ (True News, March 13,2020): 2019 - 20 വർഷത്തെ കെട്ടിട നികുതി സമയബന്ധിതമായി അടച്ചു തീർക്കണമെന്ന് നികുതിദായകരോട്  പഞ്ചായത്ത് ആവശ്യപ്പെട്ടു. നികുതി ദായകരുടെ സൗകര്യം പരിഗണിച്ചു മാർച്ചിലെ രണ്ടാം ശനിയാഴ്ചയായ പതിനാലാം തീയതി പഞ്ചായത്തിൽ നികുതി അടക്കുന്നതിനായി സൗകര്യം ഏർപ്പെടുത്തിയാതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. . പിഴപ്പലിശയും ഒഴിവാക്കിയിട്ടുണ്ട്.
ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി നൂറു ശതമാനം നികുതി പിരിക്കുന്ന തദ്ദേശ സ്ഥാപനമായി മാറാനുള്ള ഭരണസമിതിയുടെ ശ്രമത്തിനു പിന്തുണ നൽകണമെന്നും ഭരണസമിതി അഭ്യർത്ഥിച്ചു.

No comments