JHL

JHL

അനിശ്ചിത കാല ആസാദി സ്‌ക്വയർ ഇനി കാസര്ഗോട്ടും ; ആസാദി ഇന്ത്യ മൂവ്മെന്റിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ ആസാദി സ്‌ക്വയറിന് തുടക്കമാവും

കാസര്‍കോട്: ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഡല്‍ഹി മനുഷ്യ ജീവനുകളെ അപഹരിച്ച ക്രിമിനലുകളെ ശിക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ആസാദി ഇന്ത്യ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ആസാദി സ്‌ക്വയര്‍ ആരംഭിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് നാലു മുതലാണ് ആസാദി സ്‌ക്വയര്‍ സമരത്തിന് വേദിയാവുക. തുടര്‍ദിവസങ്ങളില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷികള്‍, പോഷക സംഘടനകള്‍, മതസംഘടനകള്‍, സാമൂഹ്യസാംസ്‌കാരിക സംഘടനകള്‍, ക്ഷേത്ര-പള്ളി-ചര്‍ച്ച് കമ്മിറ്റികള്‍, മഹല്ല് കമ്മിറ്റികള്‍, ക്ലബ്ബുകള്‍, വ്യാപാരി സംഘടനകള്‍, യുവജന-വിദ്യാര്‍ഥി-സംഘടനകള്‍ തുടങ്ങി സമരവുമായി യോജിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും ആസാദി സ്‌ക്വയറിനെ ദിനംപ്രതി സമരോന്മുഖമാക്കും.
എല്ലാ ദിവസവും വൈകീട്ട് നാലിന് ആരംഭിക്കുന്ന സമരം ഒന്നാംഘട്ടം എന്ന നിലയില്‍ ഏപ്രില്‍ ഒമ്പതു വരെ തുടരും. പിന്നീട് ഉപവാസം, നിരാഹാരം ഉള്‍പ്പെടെയുള്ള സമരം നടത്തും.
പത്രസമ്മേളനത്തില്‍ ആസാദി ഇന്ത്യ മൂവ്‌മെന്റ് ചെയര്‍മാന്‍ കെ.ബി. മുഹമ്മദ് കുഞ്ഞി, രക്ഷാധികാരി കൂക്കള്‍ ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ അജിത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, ഹമീദ് ചേരങ്കൈ, കമാല്‍ കോപ്പ സംബന്ധിച്ചു.

No comments