JHL

JHL

ആശ്വാസം; എൻ. എ നെല്ലിക്കുന്ന് എം. എൽ. എ യുടെ പരിശോധനാ ഫലം നെഗറ്റീവ്

കാസർകോട്(True News 23 March 2020): കോവിഡ് 19 സ്ഥിരീകരിച്ച  എരിയാൽ സ്വദേശിയുമായി സമ്പർക്കം പുലർത്തിയതിന്റെ പേരിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ പരിശോധനാ ഫലം നെഗറ്റീവ്.
മാർച്ച് 14ന് ഒരു സ്വകാര്യ ചടങ്ങിനിടെയാണ്   എരിയാൽ സ്വദേശിയുടെ കൂടെനിന്ന് എൻ.എ  നെല്ലിക്കുന്ന് എം.എൽ.എ ഫോട്ടോ എടുത്തത്.ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് ശേഷം എം.എൽ.എ വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്നു.
എൻ. എ നെല്ലിക്കുന്ന് എം.എൽ.എ നിരീക്ഷണത്തിൽ ആയതോടെ അദ്ദേഹവുമായി അടുത്ത് ഇടപഴകിയ പലരും ആശങ്കയിലായിരുന്നു. ഫലം പുറത്ത് വന്നതോടെ എല്ലാവരും ആശ്വാസത്തിലായിരിക്കുകയാണ്.


No comments