JHL

JHL

കർണാടകയിൽ നിർദേശം വകവെക്കാതെ പള്ളിയിയിൽ നമസ്കാരത്തിനെത്തിയവരെ പോലീസ് ലാത്തിചാർജുചെയ്തു നീക്കി


മംഗളൂരു (True News, March27,2020) : കർണാടക ബെൽഗാവിയിൽ നിരോധനം മറികടന്ന് പള്ളിയിൽ ജമാഅത്ത്  നമസ്കാരത്തിനെത്തിയവരെ പോലീസ് ലാത്തിച്ചാർജ് ചെയ്തു നീക്കി. ഈ മാസം ഇരുപത്തിയാറിനു വ്യാഴാഴ്ചയാണ് സംഭവം. കുട്ടികളും വൃദ്ധന്മാരുമടക്കം അൻപതോളം പേരാണ് നമസ്കാരത്തിനെത്തിയത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ബെൽഗാവി പോലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയായിരുന്നു. സംസ്‌ഥാനത്തു പള്ളികളെല്ലാം അടഞ്ഞുകിടക്കുമ്പോഴാണ്   പോലീസ് അധികാരികളുടെയും മതപണ്ഡിതന്മാരുടെയും നിർദേശം അവഗണിച്ച് ബെൽഗാവിയിൽ നിരുത്തരവാദപരമായ നടപടി ഉണ്ടായിരിക്കുന്നത് 

No comments