JHL

JHL

മുംബൈയിൽ കുഴഞ്ഞു വീണ കുമ്പള സ്വദേശി ചികിത്സ കിട്ടാതെ മരിച്ചു.

കുമ്പള(True News 13 March 2020): മുംബൈയിൽ കുഴഞ്ഞു വീണ കുമ്പള സ്വദേശി ചികിത്സ കിട്ടാതെ മരിച്ചു. കുമ്പള കൃഷ്ണ നഗറിലെ സായി നിവാസിൽ ശ്രീധരയുടെയും പരേതയായ സുന്ദരിയുടെയും മകൻ നിലവിൽ കാസർകോട്ട് താമസിച്ചു വരുന്ന സുജിത് കുമാർ (35) ആണ് മരിച്ചത്.  മുംബൈ നയീഗാവ് ഈസ്റ്റിൽ കരാറടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തികൾ ചെയ്തു വരികയായിരുന്ന സുജിത് കുമാർ പതിവുപോലെ വ്യാഴാഴ്ച രാവിലെ ഭാര്യാസഹോദരൻ സുനിൽകുമാറിനോടും കൂട്ടുകാരോടുമൊപ്പം ജോലി സ്ഥലത്തേക്ക് പോകാനിറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സമീപത്തെ ഒരു ഡോക്ടറെ കാണിച്ചപ്പോൾ സൗകര്യമുള്ള ഒരാശുപത്രിയിൽ എത്തിക്കുവാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് സുനിൽകുമാറും മറ്റൊരു സുഹൃത്തും ചേർന്ന് ഓട്ടോയിൽ തൊട്ടടുത്ത ഒരു സ്വകാര്യ ആശുപത്രിക്കു മുന്നിലെത്തിച്ചുവെങ്കിലും കൊറോണ ഭീതി മൂലം ആശുപത്രി ഗെയ്റ്റ് കടക്കാൻ ഇവരെ അനുവദിച്ചില്ലത്രെ. തുടർന്ന് കാമൺഗാവിലുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇവരെ ആശുപത്രിക്കകത്തേക്ക് കടത്തിവിടാനോ ചികിത്സ നൽകാനോ കൂട്ടാക്കിയില്ല. തുടർന്ന് യുവാവ് ഓട്ടോയിൽ വച്ച് മരണപ്പെടുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം. 
         നയീഗാവ് ഈസ്റ്റ് കേരള സമാജം പ്രവർത്തകർ അറിയിച്ചതിനെത്തുടർന്ന് മലയാളിയും കാമൺഗാവ് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റുമായ മുഹമ്മദ് അഷ്റഫ് സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തിയാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്.
           മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും.

No comments