JHL

JHL

കാസർകോട് വിന്യസിക്കേണ്ടത് കൂടുതൽ പോലീസിനെയല്ല; വേണ്ടത് കൂടുതൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും– വെൽഫെയർ പാർട്ടി

കാസറഗോഡ് (True News 24 March 2020):കേരളത്തിൽ ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ള കാസർകോഡ് ഭരണകൂടം ജനങ്ങളെ ഭീതിപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര ആരോപിച്ചു.. പലകാരണങ്ങൾ കൊണ്ടും സംഭവിച്ച ആരോഗ്യ മേഖലയിലെ ദൌർബല്യം മറച്ച് പിടിക്കാൻ പോലീസുകാരെ കൂടുതൽ വിന്യസിച്ച് ഭയപ്പാടിൻറെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സർക്കാർ. ജില്ലയിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെയും ഡോക്ടർമാരെയും നിയമിക്കുകയും കൊറോണ ടെസ്റ്റിനടക്കമുള്ള സൌകര്യങ്ങൾ സൃഷ്ടിക്കുകയും വേണം. ആശുപത്രികളിലും വീടുകളിലും നിരീക്ഷിക്കേണ്ടവരുടെ എണ്ണം കൃത്യപ്പെടുത്തി അതിനാവശ്യമായ നടപടികൾ സ്വീകരിക്കണം.  കേരളത്തിലെ മറ്റ് എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൽ ഏകോപിപ്പിക്കുമ്പോൾ കാസർകോഡ്കാരൻ കൂടിയായ ജില്ലയുടെ ചുമതലയുള്ള മന്ത്രി ചന്ദ്രശേഖരൻ ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടു പോലുമില്ല. ജനപ്രതിനിധിയായ മന്ത്രി ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിനനുസരിച്ചാണ് കാര്യങ്ങൾ പോകുന്നത്. നിരവധി പ്രവാസികളുള്ളതും സംസ്ഥാന അതിർത്തി പങ്കിടുന്നതുമായ ഈ ജില്ലയിൽ താഴെ തട്ടിൽ ആരോഗ്യ പ്രവർത്തകരുടെ ശക്തമായ നിരീക്ഷണം ആവശ്യമാണ്. ഇതിനാവശ്യമായ സംവിധാനം ജില്ലയിലെ ആശുപത്രികൾക്കും ആരോഗ്യമേഖലക്കും ഇല്ല. ഇത് മറച്ച് പിടിക്കാൻ പോലീസിനെ ഉപയോഗിച്ച് ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുകയല്ല വേണ്ടത്. ശക്തമായ നടപടകളാണ്. ഭക്ഷണ ക്ഷാമം ചില മേഖലകളിൽ ആരംഭിച്ചത് വരും ദിവസങ്ങളിൽ വലിയ വെല്ലുവിളിയാകും. നിത്യാപയോഗ സാധനങ്ങളുടെ ലഭ്യത അടിയന്തിരമായി ഉറപ്പ് വരുത്തണം. ആരോഗ്യ രംഗത്ത് സന്നദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളോടൊപ്പം പ്രവർത്തിക്കാൻ വെൽഫെയർ പാർട്ടി പ്രവർത്തകർ സന്നദ്ധമാണെന്നും അക്കാര്യത്തിൽ പാർട്ടിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

1 comment:

  1. Yes ksd needs doctors, not police force,mohamed abdul Khader MN azeem manzil poovar junction trivandrum Kerala

    ReplyDelete