JHL

JHL

കോവിഡ്-19: നിയന്ത്രണത്തിന്റെ പേരിൽ അ വശ്യസാധനങ്ങൾക് കൊള്ളലാഭം ഉണ്ടാക്കാനുള്ള ശ്രമത്തിന് തടയിടണം. -മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ(True News 25 March 2020) :കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ സർക്കാർ നിർദ്ദേശ പ്രകാരം ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണത്തെ ചൂഷണം ചെയ്തു അവശ്യസാധനങ്ങൾക്ക്  കൊള്ളലാഭം ഈടാക്കാനുള്ള ഒരുഭാഗം വ്യാപാരികളുടെ ശ്രമം തടയാൻ അടിയന്തിര ഇടപെടൽ വേണമെന്ന് മൊഗ്രാൽ  ദേശീയവേദി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

 പഴം, പച്ചക്കറി, ഇറച്ചി കടകളിലാണ് ഏറേയും  വിലവർദ്ധനവ് ഉണ്ടായിരിക്കുന്നത്. നിയന്ത്രണത്തിന് മുമ്പ് ഉണ്ടായിരുന്നതിന്റെ  ഇരട്ടി വിലയാണ് ഇപ്പോൾ ഈടാ ക്കുന്നത്. അവശ്യ  സാധനങ്ങൾക്കും നേരിയ  വിലവർദ്ധനവുണ്ട്. അവശ്യ സാധനങ്ങളുടെ പൂഴ്ത്തിവെപ്പും നടക്കുന്നതായും  ആക്ഷേപമുണ്ട്.പരാതിയിൽ ജില്ലാഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും, കൃത്രിമ വിലക്കയറ്റത്തിനെതിരെ  കർശന നടപടി സ്വീകരിക്കണമെന്നുംദേശീയവേദി ഭാരവാഹികളുടെ  യോഗം ആവശ്യപ്പെട്ടു. നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ  വാട്സ് ആപ്പ് മുഖേനയാണ് യോഗം ചേർന്നത്.

യോഗം ഗൾഫ് കമ്മിറ്റി പ്രതിനിധി  എം എ ഇക്ബാൽ  ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ്അബ്‌കോ  അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ  എം എം റഹ്മാൻ, ടി കെ ജാഫർ, ജോയിൻ സെക്രട്ടറിമാരായ ഇബ്രാഹിം ഖലീൽ, മുഹമ്മദ് ടൈൽസ് എന്നിവർ  ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം എ മൂസ സ്വാഗതവും, ട്രഷറർ  എം വിജയകുമാർ നന്ദിയും പറഞ്ഞു.

No comments