JHL

JHL

കോവിഡ് പടരുന്നു : രോഗബാധിതരുടെ എണ്ണം എഴുനൂറിലേക്ക് ; മരണം പതിനാറായി; രോഗലക്ഷണം കാണിക്കാത്തവരിലും കോവിഡ് സ്ഥിരീകരിച്ചു, കടുത്ത സാമൂഹിക അകലം അനിവാര്യമെന്ന് പത്തനം തിട്ട ജില്ലാ കളക്ടർ


തിരുവനന്തപുരം / ന്യൂ ഡൽഹി (True News, March 26, 2020) : രാജ്യത്ത് കൊറോണ രോഗ ബാധ പെരുകുന്നു. ഇന്നലെ മാത്രം നൂറിലധികം പേർക്ക് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് ഡൽഹിയിലും ആന്ധ്രയിലും ബംഗാളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം എഴുനൂറിനടുത്തെത്തി.
ഇതോടൊപ്പം മരണസംഖ്യയും വർധിക്കുകയാണ്. ഇന്നലെയും ഇന്നുമായി നാലു  മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം പതിനാറായി. ജമ്മുകാശ്മീരിൽ എഴുപത്തിനാലുകാരൻ ഇന്നലെ മരിച്ചു. ഇയാൾ ഇന്തോനേഷ്യയിൽ ഒരു ഇസ്ലാമിക സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയതായിരുന്നു. മഹാരാഷ്ട്രയിൽ ഇരുപത്തിനാലിനു കൊറോണ ലക്ഷണങ്ങളോടെ മരണപ്പെട്ട വാശി സ്വദേശിയായ സ്ത്രീയുടെ പരിശോധന റിപ്പോർട്ട് പോസിറ്റീവായി.ഗുജറാത്തിലെ ഭാവനഗറിൽ നിന്ന് ഇന്ന് എഴുപതുകാരനായ ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു.ഇതോടെ ഇന്ത്യയിൽ മരം പതിനാറായി.ഗുജറാത്തിലെ മൂന്നാമത്തെ കോവിഡ് മരണമാണിത് 
അതിനിടെ രോഗലക്ഷണങ്ങൾ കാണിക്കാത്ത ആളുകളിലും കൊറോണ ബാധയുണ്ടാകാമെന്നു പതനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. യാതൊരു രോഗ ലക്ഷണങ്ങളും ഇല്ലാത്ത രണ്ടു പേരുടെ പരിശോധന ഫലം പോസിറ്റീവായെന്നു സ്ഥിരീകരിച്ചതായും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അതിനാൽ തന്നെ ആളുകൾ നിർബന്ധമായും സാമൂഹിക അകലം പാലിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു  
korona corona covid19 death toll dcorona death increased  covis in india dath fiftenn covid19 kerala

No comments