JHL

JHL

മുഗു: പ്രാദേശിക പഠനോൽസവം നാടിന് നവ്യാനുഭവമായി.

സീതാംഗോളി (True News 6 March 2020):ജി.ജെ.ബി.എസ് മുഗുവിലെ പ്രാദേശിക പഠനോത്സവം പൊന്നങ്കള സ: ദാമോദരൻ സ്മാരക വായനശാലയിൽ വച്ച് നടന്നു. മുഗു റെഡ് ആർമി ക്ലബ് പ്രവർത്തകരുടെ സഹകരണത്തോടെ നടന്ന പരിപരിപാടി, പി ടി.എ പ്രസിഡണ്ട് റഹീം മുഗു ഉദ്ഘാടനം ചെയ്തു. കൊച്ചു കുട്ടികൾ പാതയോരത്ത് തങ്ങളുടെ പഠന പ്രവർത്തനങ്ങൾ അവതരിപ്പിച്ചത് നാട്ടുകാരിൽ കൗതുകമുണർത്തി. റെഡ് ആർമി പ്രവർത്തകർ കുട്ടികൾക്ക് നാരങ്ങാവെള്ളം വിഭവ സമൃദ്ധമായ ഉച്ചയൂൺ എന്നിവ ഒരുക്കി.
ഹെഡ്മാസ്റ്റർ അബ്ദുല്ലക്കുഞ്ഞി മാസ്റ്റർ അധ്യക്ഷം വഹിച്ചു. മനു, സിദ്ദീഖ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹഫ്സ |റഷീദ, ബുഷ്റ , സുജിത, നസിയ എന്നീ അധ്യാപികമാർ നേതൃത്വം നൽകി.

No comments