JHL

JHL

കാസർകോട് 6 പേർക്ക് കോവിഡ്; സർക്കാർ ഓഫിസുകൾ അടച്ചിടും; കടകൾ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാത്രമേ തുറക്കൂ

 തിരുവനന്തപുരം(True News 20 March 2020): കോവിഡ് രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ കാസറഗോഡ് സ്ഥിതി അതീവ ഗുരുതരം.  ഇന്ന് ജില്ലയിൽ 8 പേർക്കു കൂടി  രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.  കാസർകോടിന്റെ കാര്യം വിചിത്രമാണ്. വൈറസ് ബാധിച്ചയാൾ കരിപ്പൂരാണ് വിമാനം ഇറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേന്ന് കോഴിക്കോടേക്കും അവിടെനിന്ന് കാസർകോടേക്കു പോയി. പിന്നീട് എല്ലാ പൊതു പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.  ഫുട്ബോൾ, ക്ലബ് പരിപാടി, വീട്ടിലെ ചടങ്ങുകളിൽ പങ്കെടുത്തു. അദ്ദേഹം ഒട്ടേറ സഞ്ചരിച്ചു. കാസർകോട് പ്രത്യേകം കരുതൽ വേണം എന്നാണ് ഇതിൽ കാണുന്നത്. ജാഗ്രത വേണം എന്ന് അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും ചിലർ ഇത് അനുസരിക്കാത്തതിന്റെ വിനയാണിത്. കാസർകോട് ജില്ലയിൽ ഒരാഴ്ച സർക്കാർ ഓഫിസുകള്‍ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. അവിടെയുള്ള ക്ലബുകൾ മുഴുവനായും അടയ്ക്കും. കടകൾ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാത്രമേ തുറക്കൂ. ഇങ്ങനെ വലിയ നിയന്ത്രണം കാസര്‍കോട് വേണം. ഇത് ഉത്തരവായി ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  രണ്ട് എംഎൽഎമാര്‍ നിരീക്ഷണത്തിലുണ്ട്. രോഗി ഒരാള്‍ക്ക് ഹസ്തദാനം നൽകി, ഒരാളെ കെട്ടിപ്പിടിച്ചു. രോഗം പടരാതിരിക്കാനാണ് കരുതൽ എടുക്കുന്നത്. അതിനോടു സഹകരിക്കുകയാണു വേണ്ടത്. അതില്ലാത്തത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. വെള്ളിയാഴ്ച ജുമ നമസ്കാരം നടക്കുന്ന സമയമാണ്. ചില കേന്ദ്രങ്ങളിൽ ഇതു സാധാരണ നിലയിൽ നടന്നു. പലരും സർക്കാരിനോടു സഹകരിച്ചു. പക്ഷേ നടന്ന ഇടങ്ങളിൽ രോഗമുള്ളവർ വന്നാൽ ആകെ പ്രശ്നമാകും. അതുകൊണ്ടാണു ചടങ്ങുകൾ പരിമിതപ്പെടുത്തണമെന്നു പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


No comments