JHL

JHL

പ്രവാസികളുടെ ചികിത്സയും, സുരക്ഷിതത്വവും ഉറപ്പുവരുത്തണം. മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ(TrueNews 29 March 2020): കോവിഡ്-19ന്റെ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ യു.എ.ഇ, ബഹ്റൈൻ, ഖത്തർ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ അറബ് രാജ്യങ്ങളിൽ ജോലി ചെയ്ത് വരുന്നവരുടെയും, നാട്ടിലെത്തിയവരുമായ ജില്ലയിലെ പ്രവാസികളുടെ ചികിത്സയും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

 ഗൾഫിൽ കാസർഗോഡ് ജില്ലയിലെ നിരവധിപേർ ആശുപത്രികളിൽ ചികിത്സയിലും, നിരീക്ഷണത്തിലുമാണ്. ഇവർക്ക് മതിയായ ചികിത്സ ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ കുടുംബാംഗങ്ങൾ ആശങ്കപ്പെടുന്നുമുണ്ട്. ഗൾഫിൽ രോഗ ഭേദമായ ചിലർ നാട്ടിലെത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നുമുണ്ട്.  നിലവിലെ നിയന്ത്രണങ്ങൾ മൂലം അതിനു സാധിക്കുന്നില്ല.

 മാർച്ച് മാസം ആദ്യവാരം നാട്ടിലെത്തിയ ഒട്ടനേകം പ്രവാസികൾ ആശുപത്രികളിലെ തിരക്ക് കാരണം ചികിത്സാ സംവിധാനം പ്രയോജനപ്പെടുത്തിയിട്ടില്ല. ജില്ലയിലെ ചികിത്സാ സംവിധാനം കാര്യക്ഷമമല്ലെന്ന അഭിപ്രായവും പ്രവാസികൾക്കുണ്ട്. ഇക്കാര്യത്തിൽ ജില്ലയിലെ ആരോഗ്യവകുപ്പിന്റെ ശ്രദ്ധ ഒന്നു കൂടി കാര്യക്ഷമമാക്കണമെന്നും, ഗൾഫിലുള്ള പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ വേണമെന്നും ദേശീയവേദി എക്സിക്യൂട്ടീവ് അംഗം നാസിർ മൊഗ്രാൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ക്ക് വാട്സ്ആപ്പ് മുഖേന അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.

No comments