JHL

JHL

ജനങ്ങൾക്ക് മേൽ കേന്ദ്ര ഗവൺമെന്റിന്റെ കനത്ത പ്രഹരം ; പെട്രോൾ ഡീസൽ എക്സൈസ് ഡ്യൂട്ടി കുത്തനെ കൂട്ടി; ആഗോള പെട്രോളിയം വില പകുതിയായിട്ടും ഇന്ത്യയിലെ ഉപഭോക്താവിന് നയാപ്പൈസയുടെ നേട്ടം ലഭിക്കില്ല; ഉപഭോക്താവിന് ലഭിക്കേണ്ട മെച്ചം തീവെട്ടിക്കൊള്ളയിലൂടെ തട്ടിയെടുക്കാൻ കേന്ദ്രം

  
ന്യൂഡല്‍ഹി (True News, March14,2020): ജനങ്ങൾക്ക് മേൽ കേന്ദ്ര ഗവൺമെന്റിന്റെ കനത്ത പ്രഹരം ; പെട്രോൾ ഡീസൽ എക്സൈസ്  ഡ്യൂട്ടി കുത്തനെ കൂട്ടി; ആഗോള പെട്രോളിയം വില പകുതിയായിട്ടും ഇന്ത്യയിലെ ഉപഭോക്താവിന്   നയാപ്പൈസയുടെ നേട്ടം ലഭിക്കില്ല; ഉപഭോക്താവിന് ലഭിക്കേണ്ട മെച്ചം തീവെട്ടിക്കൊള്ളയിലൂടെ തട്ടിയെടുക്കാൻ കേന്ദ്രം
 പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി. പെട്രോളിന്റെ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവ് മൂലം ഉണ്ടായ നേട്ടം നികുതി കൂട്ടുന്നതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ചതിലൂടെ ഇന്ത്യയില്‍ ഇന്ധന വില കുറയാനുള്ള സാധ്യത അസ്തമിച്ചു റോഡ് സെസ് പെട്രോളിന് ലിറ്ററിന് ഒരു രൂപ വീതവും ഡീസലിന് 10 രൂപയും ഉയര്‍ത്തി.

No comments