JHL

JHL

കോവിഡ് 19 ബാധിച്ച് ഇന്ന് രണ്ടു മരണം; ബീഹാറിൽ മുപ്പത്തിയേഴു വയസുകാരനും മുംബയിൽ അറുപത്തിമൂന്നുകാരനും വൈറസ് ബാധയേറ്റ് മരിച്ചതായി സ്ഥിരീകരിച്ചു; രാജ്യത്തു കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 350 കവിഞ്ഞു

ന്യൂ ഡൽഹി (True News, March 22,2020) : രാജ്യത്ത് ഇന്ന് കോവിഡ് 19 ബാധിച്ച് രണ്ടു പേര് മരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ബിഹാറില്‍ ഒരാാളും മുംബയിൽ ഒരാളുമാണ് മരിച്ചത്.  ഇതോടെ കൊറോണയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം ആറായി. ഞായറാഴ്ച മാത്രം രാജ്യത്ത് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബിഹാറില്‍ മരിച്ചത് 38 വയസുള്ള യുവാവാണ്. ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ പട്‌ന എയിംസില്‍ ചികിത്സയിലായിരുന്നു.  ഇതോടെ മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മുംബൈ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ മാര്‍ച്ച് 21നാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.  നേരത്തെ പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നയാളാണിത്. 
കൊറോണ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഞായറാഴ്ചയും വർധിക്കുകയാണ്.രാജ്യത്തു കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 350 കഴിഞ്ഞു.

No comments