JHL

JHL

പുത്തൻ കാറിൽ 120 സ്പീഡിൽ കറങ്ങാനിറങ്ങിയ ആലംപാടി സ്വദേശിയെ നാട്ടുകാർ പഞ്ഞിക്കിട്ടു ; കാർ തകർത്ത് പൊലീസിന് കൈമാറി



കാസറഗോഡ് (True News 30 March 2020): പുതിയ കാറെടുത്തു കൊണ്ട് റോഡില്‍ ഇറങ്ങിയ ആളെ തളിപ്പറമ്പിൽ നിന്ന് കാലും കയ്യും കെട്ടി നാട്ടുകാർ  പോലീസില്‍ ഏല്‍പ്പിച്ചു . കാസര്‍കോട് ആലംപാടി   സ്വദേശി സി.എച്ച്‌.റിയാസ് കാറെടുത്ത് റോഡിലിറങ്ങിയതാണ് പുലിവാലായത് . കാർ വാങ്ങിയ പിറ്റേ ദിവസം തന്നെ ലോക്ക് ഡൗൺ ആയതാണ് ഇങ്ങനെ ഇറങ്ങാൻ ഇയാളെ പ്രേരിപ്പിച്ചത്. കാസറഗോഡ് നിന്ന് വിട്ട് റോഡിലിറങ്ങിയപ്പോൾ തന്നെ ആളുകൾ ശ്രദ്ധിച്ചിരുന്നു. 
 തളിപ്പറമ്ബിലെത്തി സ്റ്റേറ്റ് ഹൈവേയില്‍ കയറിപ്പോള്‍ ഓടിക്കാന്‍ നല്ല റോഡ് കിട്ടിയതിന്റെ ആഹ്ലാദത്തില്‍ ഒരു തടസവും മൈന്‍ഡ് ചെയ്തതുമില്ല .കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള കാസര്‍കോട്ടുനിന്ന് ഒരാള്‍ വരുന്നതറിഞ്ഞ് നാട്ടുകാര്‍ വഴി തടയുകയായിരുന്നു. ഇരിട്ടി മാലൂരില്‍ വച്ച്‌ നാട്ടുകാര്‍ വാഹനം തടയുക മാത്രമല്ല പുതുപുത്തന്‍ വാഹനം തല്ലി തകര്‍ക്കുകയും ചെയ്തു.
തളിപ്പറമ്ബ് പൊലീസിന് റിയാസിനെയും വാഹനവും കൈമാറിയെങ്കിലും വാഹനം കസ്റ്റഡിയില്‍ എടുത്ത ശേഷം ലോക്ഡൗണ്‍ ലംഘിച്ച കുറ്റം ചുമത്തി റിയാസിനെ വിട്ടയച്ചു.


No comments