JHL

JHL

ഷിറിയയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു

കുമ്പള (True News, March17,2020): ഷിറിയയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. ഷിറിയ ചക്കന്റടിയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അപകടം എന്ന് കരുതുന്നു. അതു വഴി പള്ളിക്ക് നടന്നു പോവുകയായിരുന്ന ഒരാളാണ് ട്രാക്കിന് സമീപം ഒരാൾ രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്നത് ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെത്തുടർന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു. മരിച്ചയാൾ ഷിറിയ സ്വദേശിയല്ലെന്നും സമീപ പ്രദേശങ്ങളിൽ നിന്നെങ്ങോ കാട്ടുവള്ളികൾ ശേഖരിക്കാൻ എത്തിയ ആൾ ആയിരിക്കാമെന്നും നാട്ടുകാർ പറയുന്നു. കാവി നിറത്തിലുള്ള മുണ്ടും ഷർട്ടുമാണ് ധരിച്ചിട്ടുള്ളത്.

No comments